Business

യു.ജി.എസ് ഗോള്‍ഡ് ലോണ്‍ 1,200 കോടി ടേണോവര്‍ ലക്ഷ്യമിടുന്നു

കൊച്ചി: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യു.ജി.എസ് ഗോള്‍ഡ് ലോണ്‍, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ടേണോവര്‍ 1,200 കോടി രൂപയായി ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് പറഞ്ഞു.


കേരളത്തിലും, തമിഴ്നാട്ടിലും പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനോടൊപ്പം ഉപഭോക്താക്കള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് സേവനങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ഉപഭോക്താക്കളുടെ വിശ്വാസ്യതയും നൂതനമായ ഉല്പന്നങ്ങളുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയെന്ന് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് തുടർന്ന് പറഞ്ഞു. ദേശീയതലത്തില്‍ ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രശസ്ത സിനിമാതാരം തൃഷ്യയെ യു.ജി.എസ് ഗോള്‍ഡ് ലോണിന്റെ പ്രധാന ബ്രാന്‍ഡ് അംബാസഡറായും, കൂടാതെ, ജനപ്രിയ താരം ധ്യാന്‍ ശ്രീനിവാസനെ കേരളത്തിലെ മുഖമായും യു.ജി.എസ് അവതരിപ്പിച്ചു.


യു.ജി.എസ് ഗോള്‍ഡ് ലോണിന്റെ പുതിയ ശാഖ പറവൂരില്‍ ഓഗസ്റ്റ് 8 വൈകുന്നേരം 4:30-ന് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
കൊച്ചി എം.എല്‍.എ മുഹമ്മദ് ഷിയാസ്, സിഎംപി സംസ്ഥാന സെക്രട്ടറി പി.കെ.ശശി തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും. സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കുറഞ്ഞ പലിശനിരക്കിലും ലളിതമായ രേഖകളോടെയും ലഭ്യമാകുന്ന സ്വര്‍ണ്ണ വായ്പാ പദ്ധതികളാണ് പുതിയ ശാഖ വാഗ്ദാനം ചെയ്യുന്നത്.