‘വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയക്കുന്നു’; അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തെ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നു, പക്ഷെ അമിത് ഷാ ക്കും, മോദിക്കും ധൈര്യമില്ലെന്ന് രാഹുൽ ഗാന്ധി. അമിത് ഷായും മോദിയും എവിടെയാണ്. പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയ വ്യക്തി അമിത് ഷാ യാണ്. പാർലമെന്റിൽ വരാനുള്ള മര്യാദ അമിത് ഷാക്ക് ഇല്ല. അതിനുള്ള ധൈര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധി ജെൻസി പ്രതിഷേധക്കാർക്ക് ഒപ്പമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. യുവാക്കളായ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടനക്കും വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടിയാണു ഇവരുടെ പോരാട്ടം. തങ്ങൾക്ക് നേരെ അതിക്രമം നടക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. തങ്ങൾക്ക് നേരെ ലാത്തിച്ചാർജ്ജുകൾ നടന്നു. ഈ വിദ്യാർത്ഥികൾ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ല. ഇവരെയോർത്ത് തനിക്ക് അഭിമാനമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
നിങ്ങൾ ആരോടും മാപ്പ് പറയേണ്ട കാര്യമില്ല. 15 വയസ്സായ പെൺകുട്ടി മാപ്പ് പറയാൻ നിർബന്ധിതയായി. ഇന്ത്യയുടെ ഭാവിയെയും ഭരണഘടനയും വിദ്യാർത്ഥികൾ സംരക്ഷിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു മാപ്പുപറയാൻ ഭീഷണിപ്പെടുത്തുന്നു. ഏതു രീതിയിലും അമിത് ഷാ ഉത്തരവാദിയാണ്. വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തിന്റെ ഉത്തരവാദി അമിത് ഷായാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. പല രീതിയിലുള്ള അതിക്രമങ്ങൾ നേരിടുന്നുവെന്ന് മുംബൈയിൽ പൊലീസ് വാഹനം തടഞ്ഞ പെൺകുട്ടി റിയ അഹിർ പറഞ്ഞു.
Story Highlights : rahul gandhi aginst amit shah on protest
