ലോസ് ആഞ്ചലസ് മേയറായി മലയാളി നിത്യ വി. രാമൻ; കാരൻ ബാസിനെ അട്ടിമറിച്ച് ചരിത്രവിജയം
ലോസ് ആഞ്ചലസ്: അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ ലോസ് ആഞ്ചലസിന്റെ മേയറായി മലയാളിയായ നിത്യ വി. രാമൻ തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ നിത്യ നിലവിലെ മേയറും റിപ്പബ്ലിക്കൻ നേതാവുമായ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 52.70 ശതമാനം വോട്ട് നിത്യ നേടിയപ്പോൾ ബാസിന് 47.30 ശതമാനം വോട്ടാണ് ലഭിച്ചത്. ലോസ് ആഞ്ചലസ് മേയർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ദക്ഷിണേഷ്യൻ വംശജയുമാണ് നിത്യ.
തോൽവി അംഗീകരിച്ച കാരൻ ബാസ് നിത്യയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും അധികാര കൈമാറ്റം സുഗമമാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി, വാഷിങ്ടൺ ഡി.സി മേയർ ജാനിസ് ലൂയിസ് ജോർജ് എന്നിവർക്കു പിന്നാലെ നിത്യയുടെ വിജയവും അമേരിക്കൻ നഗരരാഷ്ട്രീയത്തിലെ ശ്രദ്ധേയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷത്തെ ലോസ് ആഞ്ചലസ് കാട്ടുതീയും തുടർന്നുണ്ടായ ദുരന്തങ്ങളും കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ബാസിനെതിരെ ജനരോഷത്തിന് കാരണമായിരുന്നു. ഭവനപ്രതിസന്ധി, ഭവനരഹിതരുടെ പ്രശ്നങ്ങൾ, പൊതുസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാണ് നിത്യ മുൻഗണന നൽകുന്നത്. 2027ലെ സൂപ്പർ ബൗളും 2028ലെ ഒളിമ്പിക്സും വിജയകരമായി സംഘടിപ്പിക്കുകയെന്നതും പുതിയ മേയറുടെ പ്രധാന ഉത്തരവാദിത്തമാണ്.
അതേസമയം, പ്രധാന നഗരങ്ങളിൽ സോഷ്യലിസ്റ്റുകൾ അധികാരത്തിലെത്തുന്നത് ദുരന്തമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു.
