Business

അനൂപ് മേനോൻ മൂപ്പൻസ് സോളാർബ്രാൻഡ് അംബാസഡർ

കൊച്ചി : കേരളത്തിലെ സൗരോർജ രംഗത്ത് 14 വർഷത്തെ പരിചയസമ്പത്തുമായി കുതിക്കുന്ന മൂപ്പൻസ് സോളാറിൻ്റെ ബ്രാൻ്റ് അംബാസഡറായി സിനിമാ താരം അനൂപ് മേനോനെ നിയമിച്ചു. 2012-ൽ പ്രവർത്തനം ആരംഭിച്ച മൂപ്പൻസ് സോളാർ 60 മെഗാവാട്ടിന് മുകളിൽ പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയതായും, 12,000-ത്തിലധികം സന്തുഷ്ടരായ ഗൃഹ ഉപഭോക്താക്കളെ നേടിയും ഈ മേഖലയിൽ കരുത്താർജിച്ചു കഴിഞ്ഞതായി മൂപ്പൻസ് സോളാർ മാനേജിംഗ് ഡയറക്ടർ യാസിർ സക്കീർ പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിലുടനീളവും, കൂടാതെ ലക്ഷദ്വീപ്, ആന്റമാൻ നിക്കോബാർ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര തലത്തിൽ മാൽദ്വീപ്‌സിലും പ്രോജക്റ്റുകൾ ചെയ്യുന്ന മൂപ്പൻസ് സോളാറിൽ ഇന്ന് 150-ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും യാസിർ സക്കീർ പറഞ്ഞു.


ഇന്നത്തെ സാഹചര്യത്തിൽ ക്ലീൻ ഊർജ്ജത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് മൂപ്പൻസ് സോളാർ വാഗ്ദാനം ചെയ്യുന്നത്. മികച്ച പ്രകടനം ഉറപ്പാക്കുന്ന Adani, EMMVEE Topcon Bifacial, Sungrow, Solis പാനലുകളും Goodwe, Solplanet പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഇൻവെർട്ടറുകളുമാണ് മൂപ്പൻസ് സോളാർ ഉപയോഗിക്കുന്നത്. വീടിന്റെ മേൽക്കൂരയ്ക്ക് യാതൊരു കേടുപാടും വരാത്ത “നോ-ഡ്രില്ലിംഗ്” ഇൻസ്റ്റാലേഷൻ സാങ്കേതികവിദ്യയും, ഹാവെൽസ്, ലാപ്പ് ജർമ്മനി തുടങ്ങിയ കമ്പനികളുടെ സുരക്ഷാ കേബിളുകളും സിസ്റ്റത്തിന്റെ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നതായി മൂപ്പൻസ് സോളാർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് ഫയാസ് പറഞ്ഞു.കേന്ദ്ര സർക്കാർ സബ്സിഡിയുടെ ആനുകൂല്യത്തോടെ വളരെ കുറഞ്ഞ ചിലവിൽ ഇപ്പോൾ സോളാർ സംവിധാനം സ്വന്തമാക്കാമെന്നും മുഹമ്മദ് ഫയാസ് പറഞ്ഞു.കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമായ ആകർഷകമായ ബാങ്ക് വായ്പാ പദ്ധതികൾ വഴി, നിലവിലെ വൈദ്യുതി ബില്ലിനോട് സമാനമായ ചെറിയൊരു EMI-ൽ തന്നെ സോളാർ സിസ്റ്റം ആവശ്യക്കാർക്ക് സ്ഥാപിക്കാൻ കഴിയുമെന്നും,
വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലവും അത്യാധുനികവുമായ പുതിയ ഓഫീസ് ഉടനെ തുറക്കുമെന്നും കമ്പനി എംഡി യാസിർ സക്കീർ അറിയിച്ചു.


കേരളത്തിലുടനീളം പുതിയ ഡീലേർസിനേയും, ഫ്രാഞ്ചൈസികളേയും
നിയമിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതിനൊപ്പം തന്നെ പ്രശസ്ത സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് അനൂപ് മേനോൻ, ബാലതാരം ദേവനന്ദ എന്നിവർ അഭിനയിച്ച പുതിയ പരസ്യ ചിത്രത്തിന്റെ ലോഞ്ചും നടന്നു. മൂപ്പൻസ് സോളാർ ബ്രാൻ്റ് അംബാസഡർ അനൂപ് മേനോൻ, സിനിമാ താരം ലെന, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, ബാലതാരം ദേവനന്ദ എന്നിവർ പ്രസംഗിച്ചു.

Leave a Reply