ഓപ്റ്റിമ ബ്രാൻ്റ് ഇന്ത്യൻ വിപണിയിലെത്തി
കൊച്ചി: അന്താരാഷ്ട്ര വിപണികളിലും ഗൾഫ് രാജ്യങ്ങളിലും ശ്രദ്ധേയ ബ്രാൻ്റായ ഓപ്റ്റിമ ഇന്ത്യൻ വിപണിയിലുമെത്തി. ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളുമായി സഹകരിച്ച് ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് അഭ്യന്തര വിപണിയിലേക്കും കയറ്റുമതിയും ചെയ്യുവാൻ ഉദ്ദേശിക്കുന്നതായി ഓപ്റ്റിഗോ കൺസ്യൂമർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബാബു വടക്കൻ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ഓപ്റ്റിമയുടെ വിപുലീകരണം ഇതിനെ രാജ്യത്തെ മുൻനിര ശഹോപകരണ ബ്രാൻ്റുകളിലൊന്നാക്കി മാറ്റുമെന്നും, കേരളത്തിൽ ഓപ്റ്റിമക്ക് കൂടുതൽ വിറ്റ് വരവ് ഉണ്ടാക്കുമെന്നും പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പറഞ്ഞു.
ഓപ്റ്റിമ പ്രസിഡൻ്റ് ഖുറേഷ് ദാദാഭായ്, ഫോർടൈം സൊലൂഷൻസ് മാനേജിംഗ് പാർട്ട്നർ അഭിലാഷ്, മാർക്കറ്റിംഗ് മാനേജർ രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.
