KeralaTrending News

കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം

വയനാട്: കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പിയും സിഇഎസ്എസ് പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദർശിച്ചത്. 

സന്തോഷ് തമ്പി നേതൃത്വം നൽകുന്ന സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്. പ്രത്യക്ഷത്തിൽ അപകടാവസ്ഥയിലെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം പറഞ്ഞു.