KeralaTrending News

കേരളത്തിൽ കപ്പൽ നിർമാണത്തിന് പതിനായിരം കോടിയുടെ നിക്ഷേപവുമായി ടാറ്റ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ (ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 

ടാറ്റയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടാറ്റയുടെ ഈ കടന്നുവരവ് കേരളത്തിലെ വ്യാവസായിക മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ പുരോഗതി നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.