Business

ലെക്സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ

കൊച്ചി: പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ ‘ലെക്സസ് ES 350h’ കേരള വിപണിയിൽ അവതരിപ്പിച്ചു. ലെക്സസ് കൊച്ചിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, ജനറൽ മാനേജർ ആശിഷ് ലോമേഷ്, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് ഇന്ത്യ സിഎംഡി എം.എ.എം ബാബു മൂപ്പൻ, എം ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഒരേ സമയം 20 ഉപഭോക്താക്കൾക്ക് ലെക്സസ് കാറുകൾ കൈമാറിയ മെഗാ ഡെലിവറിയും നടന്നു. കേരളത്തിൽ ആദ്യമായും ലെക്സസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായും സംഘടിപ്പിച്ച ഈ മാസ് ഡെലിവറി ചടങ്ങിൽ പുതിയ ES 350h, ES 500e, NX 350h, RX 350h, RX 500h, അത്യാഡംബര മോഡലായ LM 350h എന്നീ കാറുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.

സെഡാനുകൾ, എസ്‌യുവികൾ, അത്യാഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടുന്ന വിശാലമായ പ്രൊഡക്ട് പോർട്ട്‌ഫോളിയോയിലൂടെ ഏകദേശം ₹66.10 ലക്ഷം മുതൽ ₹2.92 കോടി വരെ എക്‌സ്-ഷോറൂം വിലയുള്ള വൈവിധ്യമാർന്ന വാഹനങ്ങൾ ലെക്സസ് നൽകുന്നുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്ന ആഡംബര ഓട്ടോമൊബൈൽ ബ്രാൻഡുകളിലൊന്നായി ലെക്സസിനെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, ആഡംബര വാഹന വിഭാഗത്തിൽ മികച്ച റീസെയിൽ വാല്യൂവും ഞങ്ങളുടെ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും, പുതിയ ES 350h ഹൈബ്രിഡിന്റെ അവതരണത്തോടെ ലെക്സസ് ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും കേരളത്തിലെ ആഡംബര വാഹന വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പിക്കാനും ഇതിലൂടെ ഞങ്ങൾ ആഗ്രഹിക്കുവെന്നും മുഖ്യാതിഥി റിയോസുകെ തവാര പറഞ്ഞു.

ഗുണനിലവാരം, നിർമ്മാണ മികവ്, വിശ്വാസ്യത എന്നിവയാൽ ആഗോളതലത്തിൽ ശ്രദ്ധേയമായ ലെക്സസിന്റെ സവിശേഷതകൾ ഗൾഫ്, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ എൻആർഐ ഉപഭോക്താക്കൾ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ആഗോള നിലവാരമുള്ള അതേ മികച്ച ഉല്പന്നങ്ങളും സേവനങ്ങളും ഇപ്പോൾ കേരളത്തിലെ ഉപഭോക്താക്കൾക്കും സ്വന്തമാക്കാം. 8 വർഷം അല്ലെങ്കിൽ 2,00,000 കിലോമീറ്റർ കാർ വാറന്റി, 8 വർഷത്തെ ഹൈബ്രിഡ് ബാറ്ററി വാറന്റി, മറ്റ് ആഡംബര ബ്രാൻഡുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പരിപാലന ചിലവ്, സ്പെയർ പാർട്സുകളുടെ എളുപ്പത്തിലുള്ള ലഭ്യത, വിപുലമായ സർവീസ് നെറ്റ്‌വർക്ക്, ഡോർസ്റ്റെപ്പ് സർവീസ് പിന്തുണ, ഉറപ്പുള്ള ബൈ ബാക്ക് ഓപ്ഷനുകൾ തുടങ്ങിയ സവിശേഷമായ ഉടമസ്ഥാവകാശ ആനുകൂല്യങ്ങൾ ലെക്സസ് നൽകുന്നുണ്ട്. ഒപ്പം, കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഉടമസ്ഥതയിലുടനീളം വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്നതിനായി 20 പ്രൊഫഷണൽ ലെക്സസ് റിലേഷൻഷിപ്പ് മാനേജർമാരെ ലെക്സസ് ഇന്ത്യ നിയമിച്ചിട്ടുണ്ട്.

വാല്യൂവും ലെക്സസ് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലെക്സസിന്റെ ‘മൾട്ടി പാത്ത്‌വേ’ തത്ത്വചിന്തയിൽ രൂപകൽപ്പന ചെയ്ത പുതിയ ES 350h, പാരിസ്ഥിതിക സൗഹൃദ പ്രകടനവും അത്യാധുനിക ആഡംബരവും ഉറപ്പാക്കുന്നു. എൽഎഫ്-സെഡ്‌സി (LF-ZC) കോൺസെപ്റ്റ് ഡിസൈൻ ശൈലി അടിസ്ഥാനമാക്കിയുള്ള ഈ എക്സിക്യൂട്ടീവ് സെഡാനിൽ ഇരട്ട L-സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എയറോഡൈനാമിക് ബോഡി ലൈനുകൾ, 19-ഇഞ്ച് അലോയ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്. 2.5 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനും ലിഥിയം-അയോൺ ബാറ്ററിയുള്ള സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സിസ്റ്റവും ചേരുന്നതോടെ മികച്ച ഇന്ധനക്ഷമതയും സുഗമമായ ഡ്രൈവിംഗ് അനുഭവവും വാഹനത്തിൽ ഡ്രൈവർക്ക് പൂർണ്ണ ശ്രദ്ധയോടെ വാഹനം ഓടിക്കാൻ സഹായിക്കുന്ന ‘തസുന’ (Tazuna) കോക്ക്പിറ്റ് ഡിസൈനാണ് നൽകിയിരിക്കുന്നത്. 14-ഇഞ്ച് ഫുൾ എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3-ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, റെസ്‌പോൺസീവ് ഹിഡൻ സ്വിച്ചുകൾ, പ്രീമിയം 17-സ്പീക്കർ മാർക്ക് ലെവിൻസൺ ഓഡിയോ സിസ്റ്റം, നാനോ-എക്സ് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ES 350h ന്റെ പ്രത്യേകതയാണ്. ലെക്സസ് ഇന്ത്യ ആപ്പ് വഴി വാഹനത്തിന്റെ പ്രധാന ഫംഗ്ഷനുകൾ റിമോട്ട് ആയി നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്വേകത.

സുരക്ഷയ്ക്കായി ലെക്സസ് സേഫ്റ്റി സിസ്റ്റം +4 ഉൾപ്പെടുത്തിയിട്ടുണ്ട്. 8 എസ്‌ആർഎസ് എയർബാഗുകൾ, പ്രീ-കൊളിഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, 3D പനോരമിക് വ്യൂ മോണിറ്റർ എന്നിവ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന വാഹനത്തിന്റെ ആരംഭ എക്സ് ഷോറൂം വില 66.10 ലക്ഷമാണ്. ‘ലെക്സസ് പ്രോമിസ്’ വാഗ്ദാനത്തോടെയെത്തുന്ന ലെക്സസ് ES 350h ഹൈബ്രിഡിന്റെ അവതരണത്തിലൂടെ കേരളത്തിന്റെ ആഡംബര കാർ വിപണിയിൽ കൂടുതൽ ദൃഢമായ സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലകസസ് ഇന്ത്യ ജനറൽ മാനേജർ ആഷിഷ് ലോമേഷ്, ലെക്സസ് കൊച്ചി ജനറൽ മാനേജർ ജിയോ ജേക്കബ്ബ് ലക്സസ് കൊച്ചി സിഇഒ അഭിനന്ദ്.എ, ലക്സ്സ് കൊച്ചി സിഒഒ എൽദോ ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.