ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള ഗ്രാൻഡ് ഫിനാലെ നാളെ
കൊച്ചി: മിസ് യൂണിവേഴ്സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധിയെ കണ്ടെത്താനുള്ള ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നാളെ കൊച്ചിയിൽ നടക്കും. ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ദേശീയ തലത്തിലുള്ള മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന വിജയിയെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ പ്രഖ്യാപിക്കും.
മിസ് ഇന്റർനാഷണൽ ഇന്ത്യ മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, ഫ്രാഞ്ചയ്സ് ഓപ്പറേഷൻസ് ഡയറക്ടർ അംജാദ് ഖാൻ, മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ മണിക വിശ്വകർമ, മിസ് യൂണിവേഴ്സ് ഇന്ത്യ 2024 വിജയി റിയ സിംഗ, മുൻ മിസ് യൂണിവേഴ്സ് കേരള ഐശ്വര്യ ശ്രീനിവാസൻ, സിനിമ താരം അപർണ ബാലമുരളി എന്നിവരടങ്ങുന്ന പാനലായിരിക്കും മിസ് യൂണിവേഴ്സ് കേരളയെ തിരഞ്ഞെടുക്കുക. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ഉൾപ്പെടെ നാനൂറോളം ക്ഷണിക്കപ്പെട്ട അതിഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.
ഇതിന് മുന്നോടിയായുള്ള സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന് കൊച്ചിയിൽ സമാപിച്ചു. കൊച്ചി ശീമാട്ടിയിലെ ബീനാ കണ്ണൻ കൊറ്റ്യൂറിലായിരുന്നു സെമി ഫൈനൽ മത്സരങ്ങൾ നടന്നത്.
23 മത്സരാർത്ഥികളാണ് സെമി ഫൈനലിൽ മാറ്റുരച്ചത്. ശീമാട്ടി സി.ഇ.ഒയും ലീഡ് ഫാഷൻ ഡിസൈനറുമായ ബീനാ കണ്ണൻ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ്മ, മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, മിസ് യൂണിവേഴ്സ് ഇന്ത്യ 2024 വിജയി റിയ സിംഗ, ദേയർ ഫോർ ആയാം സി ഇ ഒ . നിലൂഫർ ഷെരീഫ് എന്നിവരായിരുന്നു സെമി ഫൈനലിലെ വിധികർത്താക്കൾ. അർച്ചന രവിയാണ് മിസ് യൂണിവേഴ്സ് കേരളയുടെ ഡയറക്ടർ. പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ഷോ ഡയറക്ടറും കൊറിയോഗ്രാഫറുമായി പ്രവർത്തിക്കുന്നു.
ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറും, പവർഡ് ബൈ പാർട്ണർ ഫ്രാൻസിസ് ആലുക്കാസുമാണ്.
ഹോസ്പിറ്റാലിറ്റി പാർട്ണറായി ഗ്രാൻഡ് ഹയാത്ത്, ഓട്ടോമോട്ടീവ് പാർട്ണറായി എംജി സെലക്ട്, ബാങ്കിംഗ് പാർട്ണറായി ആക്സിസ് ബാങ്ക് എന്നിവർക്ക് പുറമെ ദെയർഫോർ ഐ ആം, മറിയാസ് ഹെർബൽ, ഡോ. ജിജിസ് ക്ലിനിക്ക്, ഹാപ്പൻസ്റ്റൻസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും മത്സരത്തിൽ പങ്കാളികളാണ്.
