Business

ഓണത്തിന് മുന്നോടിയായി BSH ഹോം അപ്ലയൻസ് അതിന്റെ സ്മാൾ അപ്ലയൻസിന്റെ സമ്പൂർണ്ണ ശ്രേണി പ്രദർശിപ്പിച്ചു

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കുമ്പോൾ, BSH ഉം അനുബന്ധ സ്ഥാപനവും പ്രീമിയം വീട്ടുപകരണങ്ങളിൽ നിന്നുള്ള സ്മാൾ അപ്ലയൻസ് പോർട്ട്ഫോളിയോയുടെ ആദ്യ സംയോജിത പ്രദർശനം നടത്തി. ഫുഡ് പ്രിപ്പറേഷൻ , കുക്കിങ് , പ്രീമിയം കോഫി സൊല്യൂഷനുകൾ എന്നിവയ്ക്കായുള്ള സമ്പൂർണ്ണമായ രീതികൾ ആദ്യമായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്ന പ്രദർശനം, ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പുതുമകൾ സംയോജിപ്പിച്ച് കൊണ്ട് സ്മാൾ ഡൊമെസ്റ്റിക് ആപ്ലയൻസ് വിഭാഗത്തെ പുനർനിർവചിക്കാനുള്ള BSHന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒന്ന് തന്നെയാണ്. പരമ്പരാഗത ഓണസദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യഇന്ത്യൻ കുടുംബങ്ങളിൽ എങ്ങനെ പാചകം ചെയ്യുന്നു, ആഘോഷങ്ങളെ സ്വീകരിക്കുന്നു, ജീവിത ശൈലി എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള BSHന്റെ ആഴത്തിലുള്ള ധാരണയിൽ നിന്നാണ് ഈ ചിന്ത ഉടലെടുക്കുന്നതെന്ന്ബി എസ് എച്ച് ഹോം അപ്ലയൻസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ആൻ്റ് സിഇഒ സെയിഫ് ഖാൻ പറഞ്ഞു.

Bosch, Siemens’ എന്നിവയുടെ പ്രീമിയം ഉപകരണ വിഭാഗങ്ങളിലുടനീളം കരുത്തുറ്റതും സ്ഥിരതയുള്ളതുമായ വളർച്ചയോടെ BSH Home Appliances-കളുടെ തന്ത്രപരമായ വിപണിയെന്ന നിലയിൽ കേരളം അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നമായ പാചക പാരമ്പര്യങ്ങൾക്കും വിവേകമുള്ള ഉപഭോക്താക്കൾക്കും അഭിലഷണീയമായ ഗാർഹിക പരിഹാരങ്ങളോടുള്ള താല്പര്യത്തിനും പേരുകേട്ട ഈ സംസ്ഥാനം ആധുനിക ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റുന്നതിനിടയിൽ ഇന്ത്യൻ കുടുംബങ്ങൾക്കായി ചിന്താപൂർവ്വം വികസിപ്പിച്ചെടുത്ത പുതുമകൾ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു വേദി നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


BSH ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ വികസന സ്തംഭങ്ങളിലൊന്നായി സ്മാൾ ഡൊമെസ്റ്റിക് അപ്ലയൻസ് മാറുന്നു, മാത്രമല്ല ഇന്ത്യയെക്കുറിച്ചുള്ള കമ്പനിയുടെ ദീർഘകാല കാഴ്ചപ്പാടിന്റെ കേന്ദ്രമായി തുടരുകയും ചെയ്യുന്നു. 40,000 കോടിയിലധികം മൂല്യമുള്ള ഇന്ത്യൻ സ്മാള് അപ്ലയൻസ് വിപണി പ്രതിവർഷം 8-9% വളരുന്നതിനാൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ പാചക -ജീവിത ശൈലിയ്ക്കായി രൂപകൽപ്പന ചെയ്ത സമ്പൂർണ്ണ മാസ് പ്രീമിയം ഫുഡ് പ്രിപ്പറേഷൻ , കുക്കിംഗ് അപ്ലയൻസസ് , പ്രീമിയം കോഫി, ഹോം കെയർ സൊല്യൂഷനുകൾ എന്നിവയിലുടനീളം BSH നിക്ഷേപം ത്വരിതപ്പെടുത്തുന്നതായും സെയ്ഫ് ഖാൻ പറഞ്ഞു.
ആഗോളതലത്തിൽ BSHന്റെ ഏറ്റവും തന്ത്രപരമായ വളർച്ചാ വിപണികളിലൊന്നാണ് ഇന്ത്യ, സ്മാൾ ഡൊമെസ്റ്റിക് അപ്ലയൻസുകൾ ഇത്തരത്തിലുള്ള വളർച്ചയുടെ ഏറ്റവും ശക്തമായ എഞ്ചിനുകളിൽ ഒന്നായിരിക്കും. രാജ്യത്തെ പ്രമുഖ പ്രീമിയം സ്മാൾ ഡൊമെസ്റ്റിക് അപ്ലയൻസുകൾ കമ്പനികളിൽ ഒന്നായി Bosch സ്ഥാപിച്ചു കൊണ്ട് , ദീർഘകാല വീക്ഷണത്തോടെയും പുതുമ, ഉപയോക്തൃ അനുഭവം, ഉപഭോക്തൃ വിശ്വാസം എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അഭിലാഷവുമാണ് ഞങ്ങൾ വ്യക്തമാക്കുന്നത്.


ഈ ഓണത്തിന് Bosch PureMixx Plus ന്റെ 40+ പാചക തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ, ദക്ഷിണേന്ത്യൻ ചട്ണികൾ, മസാലകൾ, ബാറ്ററുകൾ എന്നിവയുടെ പരമ്പരാഗത രുചിക്കൂട്ടുകൾ പുനർനിർമ്മിക്കുന്നതിന് ഉപഭോക്താക്കൾക്കായി ബ്രാൻഡിൽ നിന്നുള്ള പേറ്റന്റ് നേടിയ സ്റ്റോൺ പൌണ്ടിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന Bosch TrueMixx Pro Mixer Grinder, രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ പാചകത്തിനായി Bosch Crispmaxx Air Fryer എന്നിവ ഉൾപ്പെടുന്ന ശ്രേണിയുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയും. പുതുതായി സമാരംഭിച്ച Bosch induction cooktops, True Safe Gas Stoves,, നിലവിലുള്ള ജ്യൂസർ മിക്സർ ഗ്രൈൻഡറുകൾ, Bosch Fully Automatic Coffee Machine എന്നിവയ്ക്കൊപ്പം Siemens EQ700 iAroma Fully Automatic Coffee Machine ഉം അവതരിപ്പിച്ചു, ഇത് ഇന്ത്യയുടെ പാചക പാരമ്പര്യത്തെ അടിസ്ഥാനമാക്കി ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി ചിന്താപൂർവ്വം രൂപകൽപ്പന ചെയ്ത ഒരു സംയോജിത പ്രീമിയം അടുക്കള അനുഭവം സൃഷ്ടിക്കുന്നതിനുള്ള BSH കാഴ്ചപ്പാട് വ്യക്തമാക്കുന്നു.