സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ; പവന് 99,760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,740 രൂപയും പവന്റേത് 99,760 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,205 രൂപയിലെത്തി. 14 കാരറ്റിന് 7,985 രൂപയും ഒമ്പത് കാരറ്റിന് 5,150 രൂപയുമാണ് ഗ്രാമിന്റെ വില.
ഈ വർഷം രണ്ടാം തവണയാണ് പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തുന്നത്. മാർച്ച് 23ന് 99,480 രൂപയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 7,000 രൂപയിലേറെയാണ് കുറഞ്ഞത്. ശനിയാഴ്ച നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും വില വീണ്ടും ഇടിയുകയായിരുന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ പവൻ സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില. അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഔൺസിന് 3,866 ഡോളർ നിലവാരത്തിലാണ് നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണവ്യാപാരം. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 195 രൂപയാണ് വില.
