KeralaTrending News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ കെ. ശിവദാസൻ നായർ കൺവീനറായ സമിതിയിൽ പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എൽ.എ, വിഷ്ണു മോഹൻ എം.എൽ.എ, വാക്കനാട് രാധാകൃഷ്ണൻ, സി.എ. അജീർ എന്നിവർ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി രൂപീകരിച്ച വിവരം അറിയിച്ചത്.

സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഉപസമിതി രൂപീകരിക്കുന്നതിൽ യു.ഡി.എഫിനുള്ളിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും ഇതോടെ പരിഹാരമായി. മദ്യനയത്തിൽ കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതേസമയം, മദ്യനയം കോൺഗ്രസിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യം മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ ഉന്നയിച്ചിട്ടുണ്ട്. ഉപസമിതിയുടെ ചർച്ചകൾക്കു ശേഷമായിരിക്കും ഇക്കാര്യം പരിഗണിക്കുക.

ഘടകകക്ഷികളുടെ പ്രതിനിധികളുടെ പേരുകൾ കെ.പി.സി.സി അധ്യക്ഷൻ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. നവംബർ 30നകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാൽ, യു.ഡി.എഫ് ഉപസമിതിയിൽ പ്രതിനിധിയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മുസ്‌ലിം ലീഗിൽ ആശയക്കുഴപ്പം തുടരുകയാണ്. ലീഗ് പ്രതിനിധിയുടെ പേര് ഇതുവരെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ല.