SportsWorld

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി കാ​ന​ഡ പ്രീ-​ക്വാ​ർ​ട്ട​റി​ൽ

ലോ​സ് ആ​ഞ്ജ​ല​സ്: റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി കാ​ന​ഡ. ഇ​തോ​ടെ ലോ​ക​ക​പ്പി​ൽ പ്രീ-​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി കാ​ന​ഡ. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കാ​ന​ഡ​യു​ടെ ജ​യം. 92-ാം മി​നി​റ്റി​ലാ​ണ് കാ​ന​ഡ​യു​ടെ വി​ജ​യ​ഗോ​ൾ പി​റ​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് കാ​ന​ഡ ലോ​ക​ക​പ്പി​ന്‍റെ പ്രീ-​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്.

മി​ക​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി ഇ​രു​ടീ​മു​ക​ളും ക​ളം​നി​റ​ഞ്ഞെ​ങ്കി​ലും ആ​ദ്യ​പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി അ​വ​സാ​നി​ച്ചു. മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും ഇ​ഞ്ചു​റി ടൈ​മി​ൽ കാ​ന​ഡ ലീ​ഡെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്റ്റീ​ഫ​ൻ എ​സ്റ്റ​ക്വി​യോ​യാ​ണ് കാ​ന​ഡ​യ്ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​നാ​യി​ല്ല.