ബ്രൂവറിക്കുള്ള സർക്കാർ അനുമതി ഹൈക്കോടതി റദ്ദാക്കി.
കൊച്ചി: പാലക്കാട് എലപ്പുളളിയിൽ സ്വകാര്യ കമ്പനിയായ ഒയേസിസ് കൊമേഴ്സ്യലിനു എഥനോൾ ബ്രൂവറി പ്ലാൻ്റ് സ്ഥാപിക്കാൻ സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ പരിഗണിച്ച പല വസ്തുതകളും പൂർണ തോതിൽ ശരിയല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.
അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ് ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോർജ് ഉൾപ്പെടെ എലപ്പുള്ളി നിവാസികളുടെ പൊതു താല്പര്യ ഹർജികൾ കോടതി അനുവദിച്ചു.
കൃത്യമായ വസ്തുതകൾ പരിശോധിച്ചും നടപടിക്രമങ്ങൾ പാലിച്ചും പുതിയ അപേക്ഷകളിൽ തീരുമാനമെടുക്കാൻ തടസമില്ലെന്നും നൈക്കോടതി വ്യക്തമാക്കി.
