Business

വിൻസ്മെര ജൂവൽസ്15 ന് മോഹൻലാൽ ഉദ്ഘാടനം ചെയ്യും

കൊച്ചി: കോഴിക്കോട് തുടക്കമിട്ട്, ഒരു വർഷത്തിനുള്ളിൽ യു.എ.ഇയിലടക്കം ആറ് അന്താരാഷ്ട്ര ഷോറൂമുകളിലേക്ക് വളർന്ന പ്രമുഖ റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായ വിൻസ്മെര ജൂവൽസിൻ്റെ ഏഴാമത് ഷോറൂമിൻ്റെ ഉദ്ഘാടനം 15ന് ഉച്ചക്ക് 12ന് മോഹൻലാൽ നിർവ്വഹിക്കും.
എം.ജി. റോഡിൽ പ്രവർത്തനമാരംഭിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണെന്ന് വിൻസ്മെര ജുവൽസ് ചെയർമാൻ ദിനേശ് കാമ്പ്രത്ത് പറഞ്ഞു. അപൂർവ്വ ആഭരണശേഖരവുമായി എത്തുന്ന വിൻസ്മെര, കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്ത് വേറിട്ടൊരു ആഭരണ സംസ്കാരത്തിന് തുടക്കമിടുകയാണ്. ബ്രാൻഡിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ കൊച്ചി ഫ്ലാഗ്ഷിപ്പ് ഷോറൂം.

ജ്വല്ലറി നിർമ്മാണ, മൊത്തവിതരണ മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിൻസ്മെര ഗ്രൂപ്പ്, ഇന്ത്യയിലും യു.എ.ഇയിലുമായി ആയിരത്തിലധികം വരുന്ന വിദഗ്ധ പ്രൊഫഷണലുകളുടെ കരുത്തിലാണ് റീട്ടെയിൽ രംഗത്ത് കുതിപ്പ് തുടരുന്നതെന്നും, പൈതൃക തനിമയും ആധുനിക ഡിസൈനുകളും സമന്വയിക്കുന്ന മനോഹരമായ ആഭരണങ്ങളാണ് വിൻസ്മെരയുടെ സവിശേഷതയെന്നും, വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും മികച്ച കരവിരുതും കൊണ്ട് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ മനംകവർന്ന ഈ അനന്യമായ ആഭരണശേഖരം ഇനി കൊച്ചിക്കും സ്വന്തമാകുമെന്നും ദിനേശ് കാമ്പ്രത്ത് തുടർന്ന് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് അനുഭവം, വിപുലവും വൈവിധ്യവുമാർന്ന ആഭരണ ശേഖരം, സുതാര്യമായ വിലനിർണ്ണയം, സ്വന്തം ഫാക്ടറികളിൽ വിദഗ്ദ്ധരായ ആഭരണ ശില്പികളുടെ സഹായത്തോടെ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഏതുതരം ഡിസൈനുകളും അതിവേഗത്തിൽ ലഭ്യമാക്കാനുള്ള സൗകര്യം തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വിൻസ്മെര കൊച്ചിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ നഗരങ്ങളിലേക്കും കൂടുതൽ ഉപഭോക്താക്കളിലേക്കും വിൻസ്മെരയെ എത്തിക്കുന്ന വിപുലീകരണ യാത്രയിലെ പ്രധാനപ്പെട്ടൊരു ചുവടുവയ്പ്പാണിത്. നടനവിസ്മയം മോഹൻലാലിന്റെ സാന്നിധ്യം ഈ വിശിഷ്ട മുഹൂർത്തത്തിന് തിളക്കമേകുമെന്നും, അത് ഞങ്ങൾക്ക് അതിരറ്റ അഭിമാനവും പ്രചോദനവുമാണ് നൽകുന്നതെന്നും വിൻസ്മെര ജൂവൽസ് ചെയർമാൻ ദിനേശ് കാമ്പ്രത്ത് പറഞ്ഞു.

കേരളത്തിലും രാജ്യാന്തര തലത്തിലും തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലും, യു.എ.ഇ.യിലും പുതിയ ഷോറൂമുകൾ ആരംഭിക്കുവാൻ വിൻസ്മെര തയ്യാറെടുക്കുകയാണെന്നും, 2030-ഓടെ 40 ഷോറൂമുകളിലേക്ക് വളരാനാണ് വിൻസ്മെര ലക്ഷ്യമിടുന്നത്. വിൻസ്മെര ഒരുക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് അനുഭവവും, വൈവിധ്യമാർന്ന ആഭരണ ശേഖരവും ഉപഭോക്തൃ സൗഹൃദ സേവനവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ വിപുലീകരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

വിൻസ്മെര ജുവൽസ് എം. ജി. റോഡിൽ പ്രവർത്തനം ആരംഭിക്കുന്ന
കൊച്ചിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാൻ ദിനേശ് കാമ്പ്രത്ത്, വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, മാനേജിംഗ് ഡയറക്ടർ മനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത്, ഡയറക്ടർ രാജേഷ് ഇല്ലത്ത് എന്നിവർ പങ്കെടുത്തു.