വെനസ്വേലയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാന്‍ സിറ്റി: ഭൂകമ്പം തകര്‍ത്ത വെനസ്വേലയ്ക്കായി പ്രാര്‍ഥിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഇന്നലെ ത്രികാല ജപത്തിനിടെയായിരുന്നു വെനസ്വേലന്‍ ജനതയോട് മാര്‍പാപ്പ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിനിരയായവര്ക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
“ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ അന്തര്‍ദേശീയ സമൂഹം മുന്നോട്ടുവരണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നു’’ മാര്‍പാപ്പ പറഞ്ഞു. സ്പാനിഷ് ഭാഷയിലായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം.
