കൊച്ചിയിൽ ഹണ്ടർഹുഡ് ആഘോഷവുമായി റോയൽ എൻഫീൽഡ്
കൊച്ചി: റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ് ബോർഡിംഗ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ എന്നിവയെ ഒരുമിപ്പിച്ച പരിപാടി നഗരത്തിന്റെ സാംസ്കാരിക വൈവിധ്യം ആഘോഷിച്ചു.
ട്രൈബ് മാമ മേരികാലി, റാഞ്ച് x ക്ലിഫർ, ഗാബ്രി, എംസി കൗപ്പർ, ബേബി ജീൻ, ഡാബ്സി തുടങ്ങിയവർ സംഗീതപരിപാടികളിൽ പങ്കെടുത്തു. സ്കേറ്റ് ബോർഡിംഗ് ഷോകേസുകൾ, ലൈവ് ഗ്രാഫിറ്റി, വിഷ്വൽ ആർട്ട്, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, കസ്റ്റം മോട്ടോർസൈക്കിൾ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി.
സ്കിം ബോർഡിംഗ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ അർബൻ സ്പോർട്സ് ആക്റ്റിവിറ്റികളും അരങ്ങേറി. കൊച്ചിയുടെ സവിശേഷമായ സാംസ്കാരിക ചലനങ്ങളെയും നഗരത്തിന്റെ യുവത്വത്തിന്റെ ക്രിയേറ്റീവ് എനർജിയെയും ഒരേ വേദിയിൽ കൊണ്ടുവന്ന ഹണ്ടർഹുഡ്, സംഗീതത്തിനും കലക്കും മോട്ടോർസൈക്കിൾ സംസ്കാരത്തിനുമപ്പുറം നഗരത്തിന്റെ സ്ട്രീറ്റ് കൾച്ചറിനെ ആഘോഷിക്കുന്ന വേറിട്ട അനുഭവമായി മാറി.
