KeralaTrending News

കൊച്ചി മെട്രോയ്ക്ക് ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന പേര് നൽകണമെന്ന് ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് ‘കേ​ര​ള മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്’ എ​ന്ന് മാ​റ്റാ​ൻ ശു​പാ​ർ​ശ. കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​ത്. കൊ​ച്ചി​ക്ക് പു​റ​മേ സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ഗ​ര ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പേ​ര് മാ​റ്റ​ത്തി​നാ​യി സ​ർ​ക്കാ​രി​ന് ശു​പാ​ർ​ശ ന​ൽ​കി​യ​ത്. നി​ല​വി​ൽ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല​യും കെ​എം​ആ​ർ​എ​ല്ലി​നാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. അ​തി​നു​ശേ​ഷം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, ഓ​ഹ​രി ഉ​ട​മ​ക​ൾ, കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ അം​ഗീ​കാ​ര​ങ്ങ​ൾ കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ അ​ന്തി​മ​മാ​യി പേ​ര് മാ​റ്റം ന​ട​പ്പി​ലാ​ക്കു​ക​യു​ള്ളൂ.