NationalTrending News

‘എല്ലാ വിദ്യാർഥികൾക്കും ഹോസ്റ്റൽ വേണം; ഡൽഹി അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു കോടി നൽകണം’: സിജെപി

ഡൽഹി: അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം, ആവശ്യവുമായി സിജെപി. സത്യനികേതനിലെ പി ജികൾ ധാരാളം ജനസാന്ദ്രത ഉള്ളത്. അവിടുത്തെ നിർമ്മാണങ്ങൾ പലതും അനധികൃതമായവ. എന്നിട്ടും അവക്ക് പ്രവർത്തിക്കാൻ ആകുന്നു. ഇത്തരം സ്ഥലങ്ങളിൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ വീണ്ടും ആവർത്തിക്കുന്നതെന്നും സൗരവ് ദാസ് വ്യക്തമാക്കി. സത്യനികേതനിലെ ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളും ബിജെപിക്കാരാണ്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും അടക്കം ബിജെപിക്കാർ. എന്നിട്ടും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ആക്കുന്നില്ല. അപകടങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ അവരെ ദിമാഗി നക്സലുകൾ എന്ന് വിളിക്കുന്നു. ഉത്തരവാദിത്വത്തെക്കുറിച്ച് ആരോടാണ് ചോദിക്കേണ്ടത്. ആധുനിക രക്ഷാ സംവിധാനങ്ങളും രാജ്യത്ത് ലഭ്യമല്ല. രക്ഷാപ്രവർത്തനം വൈകി.

നഗരവികസന മന്ത്രി ആശിഷ് സൂദ് മറുപടി പറയണം. 7 ആവശ്യങ്ങൾ മുന്നോട്ട് വെച്ച് CJP. സ്വതന്ത്ര ക്രിമിനൽ ആണ്, അന്വേഷണം നടത്തണം. രാഷ്ട്രീയ – പിജി മാഫിയ ബന്ധം അന്വേഷിക്കണം. എല്ലാ കെട്ടിടങ്ങളും ഓഡിറ്റ് ചെയ്യണം. 48 മണിക്കൂറിനുള്ളിൽ മുൻ സർവ്വേ റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഡൽഹി യൂണിവേഴ്സിറ്റിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി ഹോസ്റ്റലുകൾ നിർമിക്കണം. അപകടത്തിൽപെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. പരുക്കേറ്റവർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ആശിഷ് സൂത് അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം തുടർനടപടികളിലേക്ക് ഞങ്ങൾ കടക്കുമെന്നും സിജെപി വ്യക്തമാക്കി.