സംഘടനാ വിപുലീകരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണ പ്രഖ്യാപനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടില്‍ സാന്നിധ്യം ഉറപ്പിക്കുകയുമാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കള്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. രേഖ ശര്‍മ, അക്ഷയ് ഷിന്‍ഡെ, പ്രേം ആകാശ്, അനം ഉസാമ, ബാലകൃഷ്ണ ശുക്ല എന്നിവരാണ് സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍.
സുധീര്‍ സംഗ്വാന്, സിദ്ധാര്‍ത്ഥ് ഭരദ്വാജ് എന്നിവരെ ദേശീയ വക്താക്കളായും ചുമതലപ്പെടുത്തി. അതേസമയം സെപ്റ്റംബർ അഞ്ചിന് സിജെപി രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റില്‍ നിന്നും ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
