NationalTrending News

അ​മി​ത് ഷാ​യെ ക​ണ്ട​തി​ന് പി​ന്നാ​ലെ യു​ടേ​ൺ ; വി​ജ​യ്‌​യെ ക​ട​ന്നാ​ക്ര​മി​ച്ച് ഡി​എം​കെ

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ടി​വി​കെ​യും നി​ല​പാ​ട് മാ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് ഡി​എം​കെ രം​ഗ​ത്ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് വി​ജ​യ് മ​ല​ക്കം​മ​റി​ഞ്ഞ​തെ​ന്നാ​ണ് ഡി​എം​കെ​യു​ടെ ആ​രോ​പ​ണം. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തി​രെ നേ​ര​ത്തെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ടി​വി​കെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യ​വും ടി​വി​കെ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​തേ ആ​ഴ്ച ത​ന്നെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് ഡി​എം​കെ ആ​രോ​പി​ക്കു​ന്ന​ത്.

ടി​വി​കെ സ​ർ​ക്കാ​രി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ ഈ ​ഇ​ര​ട്ട​ത്താ​പ്പി​നെ ചോ​ദ്യം ചെ​യ്യു​മോ​യെ​ന്നും അ​തോ എ​ല്ലാം ത​ല​യാ​ട്ടി അം​ഗീ​ക​രി​ക്കു​മോ​യെ​ന്നും ഡി​എം​കെ ഐ​ടി സെ​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ൽ​പേ​ട്ടി​ൽ ന​ട​ന്ന സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ലി​ന്‍റെ 31-ാമ​ത് യോ​ഗ​ത്തി​നി​ടെ​യാ​ണ് വി​ജ​യ്‌​യും അ​മി​ത് ഷാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഡി​എം​കെ ആ​രോ​പി​ക്കു​ന്ന​ത്.