ഡൽഹി കെട്ടിട തകർച്ച: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു; കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ
ഡല്‍ഹി: സത്യ നികേതനില്‍ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇതുവരെ കണ്ടെത്തിയത് 12 പേരെ. മരണ സംഖ്യ 7. നിലവിൽ പരുക്കേറ്റവർ 5. ഗുരുതര പരുക്ക് 3 പേർക്ക്. ഉടമയുടെ ഭാര്യയും മകനും അറസ്റ്റിലായി. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്. ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലിസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.
അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രാദേശിക ജില്ല പൊലിസ്, സ്പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന് യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.ഞായറാഴ്ച ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ ഡേയ്സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് മെഴുകുതിരി കത്തിച്ച് AAP പാർട്ടി മാർച്ച് നടത്തി.
