ഇടിമണ്ണിക്കൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് ഷോറൂം എം.ജി.റോഡിൽ തുറന്നു
കൊച്ചി : ഇടിമണ്ണിക്കൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സിൻ്റെ കൊച്ചി മഹാനഗരത്തിലെ പുതിയ ഷോറൂം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ വി.കെ. മിനിമോൾ അദ്ധ്യക്ഷയായിരുന്നു. ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ.വിനോദ്,
മുഹമ്മദ് ഷിയാസ്, വിനു ജോബ്, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, കൗൺസിലർ കെ.വി.പി. കൃഷണകുമാർ, നടൻ ധ്യാൻ ശ്രീനിവാസൻ, സ്മിനു സിജോ, ഇടിമണ്ണിക്കൽ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് എം.ഡി സണ്ണി തോമസ് ഇടിമണ്ണിക്കൽ, അമേറ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് എം.ഡി അമ്പിളി സണ്ണി, സി.ഇ.ഒ ഡോ.ടോണി ജോസഫ്,
ഡയറക്ടർന്മാരായ നീമ റോസ് ജോസഫ്, നിയ ആൻ ജോസഫ് എന്നിവർ ഉദ്ഘാടന യോഗത്തിൽ പ്രസംഗിച്ചു.
ഷോറൂം ഉദ്ഘാടനത്തിൽ പങ്കെടുത്തവർക്ക് നൽകിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് നൽകി. എം.ജി റോഡിലെ ദ്വാരക ബിൽഡിങ്ങിൽ 15,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പുതിയ ഷോറൂമിൽ സ്വർണ- വജ്ര ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്ന് എം.ഡി. സണ്ണി തോമസ് ഇടിമണ്ണിക്കൽ പറഞ്ഞു.
