Business

ശ്രീലങ്കയിലും ഒമാനിലും ഫുഡ് & ബിവറേജ് സംരംഭങ്ങൾ വികസിപ്പിക്കാൻ EPSRR–Axton Capital പങ്കാളിത്തം

കൊച്ചി: EPSRR Holdings Private Limited (EPSRR), യുകെ ആസ്ഥാനമായ Axton Capital (Axton) എന്നിവ ശ്രീലങ്കയിലും ഒമാൻ സുൽത്താനേറ്റിലും ഫുഡ് & ബിവറേജ് (F&B) ആശയങ്ങൾ വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനായി ധാരണാപത്രത്തിൽ (MOU) ഒപ്പുവച്ചു. ധാരണാപത്രത്തിന്റെ ഭാഗമായി, Axton Capital-ന്റെ അനുബന്ധ സ്ഥാപനമായ J M Robertson & Company Limited (JMR) മുഖേന ഇരു കമ്പനികളും സഹകരിച്ച് രണ്ട് വിപണികളിലും F&B ആശയങ്ങൾ സ്ഥാപിക്കുകയും വിപുലീകരിക്കുകയും ചെയ്യും.

1845 മുതൽ പ്രവർത്തനപാരമ്പര്യമുള്ള JMR, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ കോഫി ട്രേഡിങ് കമ്പനികളിലൊന്നാണ്. ശ്രീലങ്കയിലും ഒമാനിലും Department of Coffee ബ്രാൻഡിന് കീഴിൽ JMR നിലവിൽ കഫേകൾ സ്വന്തമായി നടത്തിവരുന്നു. ഇതിലൂടെ ഇരു വിപണികളിലും പങ്കാളിത്തത്തിന് തുടക്കം മുതൽ തന്നെ ശക്തമായ പ്രവർത്തന അടിത്തറ ലഭിക്കും. ആദ്യഘട്ടത്തിൽ കൊളംബോ, മസ്കറ്റ് എന്നിവിടങ്ങളിലായിരിക്കും സഹകരണ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുക. തുടർന്ന് ശ്രീലങ്ക, ഒമാൻ എന്നിവിടങ്ങളിലെ മറ്റ് മേഖലകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട മറ്റു വിപണികളിലേക്കുമുള്ള സാധ്യതകൾ പങ്കാളിത്തത്തിന്റെ പുരോഗതിക്കനുസരിച്ച് വിലയിരുത്തും.

ഇന്ത്യയിൽ Club Sulaimani®, CS Signature® എന്നീ ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്ന Club Sulaimani Food & Beverages LLP-ൽ EPSRR നേരത്തെ നിക്ഷേപം നടത്തുകയും ബിസിനസ് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളെ ലക്ഷ്യമിട്ട് EPSRR Le Bistro® എന്ന ബ്രാൻഡും കമ്പനി വികസിപ്പിച്ചുവരുന്നു. ഒമാനിൽ ആരംഭിച്ച് തുടർന്ന് ശ്രീലങ്കയിലേക്കും മറ്റ് GCC, യൂറോപ്യൻ, അമേരിക്കൻ വിപണികളിലേക്കുമായി ഔട്ട്‌ലെറ്റുകളുടെ ശൃംഖല ആരംഭിക്കുന്നതിനുള്ള ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പാണ് EPSRR നടത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.


വിവിധ ഭൂഖണ്ഡങ്ങളിലെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന രുചികൾ നൽകുന്ന ഒരു അന്താരാഷ്ട്ര ബ്രാൻഡായി വളരുകയാണ് ഞങ്ങളുടെ ലക്ഷ്യം. Axton-നുമായുള്ള ഈ സഹകരണം ഞങ്ങളുടെ ആദ്യ അന്താരാഷ്ട്ര പങ്കാളിത്തമാണെന്നും ഇത് അതിവേഗം വിപുലീകരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ധാരണാപത്രം ഒപ്പുവച്ച ചടങ്ങിൽ EPSRR, Club Sulaimani ചെയർമാൻ റിയാസ് കള്ളിയത്ത് പറഞ്ഞു ധാരണാപത്രങ്ങളിൽ ലോകത്തിലെ പ്രധാന വിപണികളിൽ EPSRR-ന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഈ വളർച്ചാ യാത്രയിൽ Axton Group-നെ പങ്കാളികളായി സ്വാഗതം ചെയ്യുന്നതിൽ ഏറെ ആവേശമുണ്ടെന്നും
EPSRR & Club Sulaimani ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും EPSRR വൈസ് ചെയർമാനുമായ ആനന്ദ് ആർ അയ്യർ പറഞ്ഞു. ഇരു വിപണികളിലും അതിനപ്പുറത്തേക്കും ഈ പങ്കാളിത്തം വികസിപ്പിക്കാൻ ശ്രമിക്കുമെന്ന് Axton, J M Robertson എന്നിവയെ പ്രതിനിധീകരിച്ച് ഡയറക്ടർ മലിത് പെരേര പറഞ്ഞു