Business

എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുഞ്ഞ്, മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

25 വർഷത്തെ പാരമ്പര്യമുള്ളതും ജനങ്ങളുടെ വിശ്വാസം നേടിയതുമായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഗുണനിലവാരത്തിലും സത്യസന്ധതയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത എ.ജി.ഡിയുടെ ഈ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ കുഞ്ചാക്കോ ബോബൻ ബ്രാൻഡ് അംബാസഡറായി എത്തുന്നത് എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ. പറഞ്ഞു. കാൽ നൂറ്റാണ്ടായി ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് കൂടുതൽ തിളക്കമേകാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് സാധിക്കുമെന്നും സത്യസന്ധതയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഞങ്ങളുടെ ബ്രാൻഡിന്റെ മുഖമാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് കുഞ്ചാക്കോ ബോബനെന്നും അദ്ദേഹം പറഞ്ഞു.

2000-ൽ പ്രവർത്തനം ആരംഭിച്ച എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന് കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവും വിശ്വസ്തതയുമുണ്ട്. കായംകുളം, ചങ്ങനാശ്ശേരി, കൊച്ചി എന്നിവിടങ്ങൾക്ക് പുറമെ യു.എ.ഇയിലും എ.ജി.ഡിക്ക് നിലവിൽ ശാഖകളുണ്ട്.
100 ശതമാനം എച്ച്.യു.ഐ.ഡി, ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത
916 സ്വർണ്ണാഭരണങ്ങൾ, ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പുതിയ സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്നും മാനേജ്‌മെൻ്റ് അധികൃതർ അറിയിച്ചു.