National

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ്; ഒക്ടോബർ 15 മുതൽ പുതിയ നിരക്ക്

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചട്ടക്കൂട് പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എന്നാൽ വ്യക്തികൾ തമ്മിലുള്ള സാധാരണ യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ല. 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികളാണ് 0.4 ശതമാനം ഫീസ് നൽകേണ്ടത്. 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന യുപിഐ ഇടപാടുകൾക്ക് പരമാവധി 300 രൂപയായിരിക്കും ഫീസ്.

2,000 രൂപയ്ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കും. അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഉണ്ടാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ ചട്ടപ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾ സൗജന്യമായി തുടരും. സാധാരണക്കാർക്ക് യുപിഐ സേവനം തുടർന്നും സൗജന്യമായി ഉപയോഗിക്കാം.