Event More News

കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ.

കൊച്ചി: ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ
ഏഴാമത് കൂൾ കളേഴ്സ് ഗാർമെൻ്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൊച്ചി തൃപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയാണിത്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ മാനസികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുള്ള പരിപാടികൾ സംഘടിപ്പിച്ച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യമെന്ന് ട്രസ്റ്റ് പ്രസിഡൻ്റ് വി.എം.എച്ച് അഹമ്മദുള്ള പറഞ്ഞു. 2016 തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു കൊണ്ടാണ് ഈ സംഘടന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതെന്നും, വയനാട്, തൊടുപുഴ, ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്രമുഖ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ഇതിനോടകം വിവിധ വർഷങ്ങളിൽ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുകയുണ്ടായെന്നും ട്രസ്റ്റ് സെക്രട്ടറി സാബി ജോൺ പറഞ്ഞു.

ടൂർണ്ണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നതായും കേരളത്തെ പിടിച്ചുകുലുക്കിയ മഹാ പ്രളയം ഉണ്ടായപ്പോൾ നിരവധി സഹായങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിൽ എത്തിക്കുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ട്രസ്റ്റ് ട്രഷറര ജിനോയി വർഗീസ് പറഞ്ഞു. പ്രാദേശിക ജനപ്രതിനിധികൾ നടത്തി വരുന്ന ഭവന നിർമ്മാണ പദ്ധതികളിലും സാമ്പത്തിക സഹായം നൽകി ഭാഗഭാക്കാകുവാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയിൽ കഴിയുന്ന നിരവധി ആളുകൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചികിത്സാ സഹായം ഉൾപ്പെടെ നൽകി വരുന്നു.ഈ ടൂർണ്ണമെന്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ, എന്നിവർ ഉൾപ്പെടെ
300ൽ പരം ആളുകൾ ഇതിൽ പങ്കാളികളാകുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ Garments Cricket Carnival – Garments Premier League (GPL)-ന്റെ 7-ാം പതിപ്പ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ Madgaon Cricket Club-ൽ വെച്ച് നടത്തപ്പെടുകയാണ്..ഈ ടൂർണ്ണമെന്റിലെ പ്രമുഖ സ്പോൺസർ കൂൾ കളേഴ്സ് ആണ്. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിലെ അംഗങ്ങൾക്കുള്ള ജേഴ്സി കൊച്ചിയിൽ അവന്യൂ റീജന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രസിഡന്റ് വി.എം.എച്ച് അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, . ജി.പി.എൽ കൺവീനർ
ജുനൈദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.