യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 18 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽനിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു.
അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സും എമർജൻസി സർവീസസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ യുകെ റെയിൽ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
