ലണ്ടൻ ബ്രിഡ്ജ് എക്സിബിഷൻ മറൈൻഡ്രൈവിൽ നാളെ തുടങ്ങും
കൊച്ചി: ലണ്ടൻ്റെ വിസ്മയങ്ങളും യൂറോപ്യൻ നഗരങ്ങളുടെ ഭംഗിയും കൊച്ചി മഹാനഗരത്തിൽ ഡി.ജെ.അമ്യൂസ്മെൻ്റ് നാളെ മുതൽ മറൈൻഡ്രൈവിൽ അവതരിപ്പിക്കുന്നു.
കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ.വി.കെ.മിനിമോൾ നാളെ വൈകിട്ട് 6 ന് ലണ്ടൻ ബ്രിഡ്ജ് എക്സിബിഷൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ദിവസവും ഉച്ചക്ക് ശേഷം
3 മണി മുതൽ രാത്രി 9.30 വരെയാണ് എക്സിബിഷൻ നടക്കുക. ലോക പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിൻ്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന ഭീമാകാര പ്രവേശന കവാടവും യൂറോപ്യൻ നഗരങ്ങളുടെ ശൈലിയിൽ രൂപകല്പന ചെയ്ത ദൃശ്യാവിഷ്കാരങ്ങളുമാണ് എക്സിബിഷൻ്റെ പ്രധാന ആകർഷണങ്ങളെണന്ന്ഡി .ജെ.അമ്യൂസ്മെൻ്റ് മാനേജിംഗ് ഡയറക്ടർ സി.കെ.ദിനേശ്കുമാർ പറഞ്ഞു.
ലണ്ടൻ ബ്രിഡ്ജിൻ്റെ പ്രവേശന കവാടം മുതൽ തന്നെ സന്ദർശകർക്ക് യൂറോപ്യൻ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നതെന്നും, വർണാഭമായ ലൈറ്റിംഗും അലങ്കാരങ്ങളും കൊണ്ട് സജ്ജമാക്കിയ യൂറോപ്യൻ സ്ട്രീറ്റ് സ്റ്റൈൽ വോക്ക്വേ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും മികച്ച അനുഭവമായിരിക്കുമെന്നും സി.കെ.ദിനേശ്കുമാർ തുടർന്ന് പറഞ്ഞു.
വൈവിധ്യമാർന്ന ഉല്പന്നങ്ങളുമായി നിരവധി കൺസ്യൂമർ സ്റ്റാളുകു, യൂറോപ്യൻ ആർട്ട് മ്യൂസിയം, ഷോപ്പിംഗ് സ്റ്റാളുകൾ, വിവിധ രൂചികൾ ഒരുക്കുന്ന ഫുഡ് കോർട്ട്, കുട്ടികൾക്കും, കുടുംബങ്ങൾക്കും ആവേശം പകരുന്ന അമ്യൂസ്മെൻ്റ് പാർക്ക് എന്നിവയും എക്സിബിഷൻ്റെ ഭാഗമായി കുരുക്കിയിട്ടുണ്ടെന്ന് സി.കെ.ദിനേശ്കുമാർ പറഞ്ഞു.
നാളെ മുതൽ 45 ദിവസമാണ് എക്സിബിഷൻ മഹാനഗരത്തിൽ ഉണ്ടാകുക. 5 വയസിന് മുകളിൽ ഉള്ളവർക്ക് 200 രൂപയാണ് പ്രവേശന ഫീസ്. ലണ്ടൻ എക്സിബിഷൻ ദിവസങ്ങളിലും, ഓണഘോഷത്തോടനുബന്ധിച്ചും വിവിധ സ്റ്റേജ് കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഉദ്ഘാടന യോഗത്തിൽ ഡിവിഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റിൻ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡി.ജെ. അമ്യൂസ്മെൻ്റ് ജനറൽ മാനേജർ ബെന്നി.വി.എസ്, ക്യാമ്പ് മാനേജർ ജോർജ് വില്യംസ്, കോ-ഓർഡിനേറ്റർ അഖിൽ കെ മോൻ എന്നിവർ പങ്കെടുത്തു.
