‘കോക്ക്റോച്ച് ജനതാ പാർട്ടി’ ദേശീയ സമിതി രൂപീകരിച്ചു; അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർ നേതൃത്വം വഹിക്കും
ന്യൂഡൽഹി: സോഷ്യൽ മീഡിയ കൂട്ടായ്മയിൽ നിന്നും വളർന്ന ‘കോക്ക്റോച്ച് ജനതാ പാർട്ടി’ തങ്ങളുടെ ആദ്യ ദേശീയ പ്രവർത്തക സമിതിക്ക് രൂപം നൽകി. അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരാണ് പാർട്ടി സെൻട്രൽ ഓഫീസ് ഭാരവാഹികളായി നേതൃനിരയിലേക്ക് എത്തിയിരിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന രീതികളെയും രാഷ്ട്രീയ പ്രതിസന്ധികളെയും പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉയർന്നുവന്ന കൂട്ടായ്മയാണ് ‘കോക്ക്റോച്ച് ജനതാ പാർട്ടി’. രാഷ്ട്രീയ വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങളെ ഹാസ്യത്തിലൂടെയും വിമർശനങ്ങളിലൂടെയും തുറന്നുകാട്ടുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ഭാരവാഹികൾക്ക് പാർട്ടിയിലെ പ്രധാന പ്രവർത്തന ചുമതലകളും പോർട്ട്ഫോളിയോകളും വീതിച്ചു നൽകി ദേശീയ വർക്കിംഗ് കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചു. പ്രമുഖ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരും ആക്ടിവിസ്റ്റുകളുമായ അഭിജിത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരാണ് സിജെപിയുടെ മുന്നണിപ്പോരാളികൾ.
