World

ശ്രദ്ധ നേടി സ്വീഡിഷ് മന്ത്രിയുടെ വരവ്; കൈക്കുഞ്ഞുമായി യൂറോപ്യൻ യൂണിയൻ യോഗത്തിൽ റൊമിന പൗർമൊക്താരി

ലക്സംബർഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ യോ​ഗ​ത്തി​ന് ത​ന്‍റെ മൂ​ന്ന് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യെ​ത്തി സ്വീ​ഡ​ന്‍റെ കാ​ലാ​വ​സ്ഥാ മ​ന്ത്രി റൊ​മി​നാ പൗ​ർ​മോ​ഖ്താ​രി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ന​യ​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ഒ​രു​ദി​വ​സം നീ​ണ്ട യോ​ഗ​ത്തി​ലാ​ണ് റൊ​മി​ന മ​ക​ൻ ആ​ദ​വു​മാ​യി എ​ത്തി​യ​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രം​ഗം കു​ഞ്ഞു​മാ​യി എ​ത്തു​ന്ന​തെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൗ​ൺ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ല​ക്‌​സം​ബ​ർ​ഗി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്.

2022ൽ ​അ​ധി​കാ​ര​മേ​റ്റ സ​മ​യം സ്വീ​ഡ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ന്ത്രി​യെ​ന്ന റി​ക്കാ​ർ​ഡ് 30കാ​രി​യാ​യ റൊ​മി​ന സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​തി​ന് ശേ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ യോ​ഗ​ത്തി​ൽ കു​ഞ്ഞു​മാ​യെ​ത്തി വീ​ണ്ടും ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​വ​ർ. ഇ​ട​യ്ക്ക് ഒ​രു​ത​വ​ണ ഒ​ന്ന് ക​ര​ഞ്ഞ​ത് ഒ​ഴി​ച്ചാ​ൽ ബാ​ക്കി സ​മ​യം മു​ഴു​വ​ൻ പ​രി​പൂ​ർ​ണ​മാ​യി ആ​ദം യോ​ഗ​ത്തോ​ട് സ​ഹ​ക​രി​ച്ചു.

റൊ​മി​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് കു​ഞ്ഞ് ആ​ദം ക​ര​ഞ്ഞ​ത്. ഉ​ട​ൻ അ​വ​നെ ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ട്, ‘ന​ല്ല ടൈ​മി​ങ്, ആ​ദം’ എ​ന്ന് അ​മ്മ റൊ​മി​ന പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​സം​ഗം തു​ട​ർ​ന്നു. പ്ര​സ​വാ​വ​ധി ക​ഴി​ഞ്ഞ് വീ​ണ്ടും ഓ​ഫീ​സി​ലെ​ത്തി​യ ഉ​ട​ൻ ത​ന്നെ​യാ​ണ് റൊ​മി​ന ഇ​യു യോ​ഗ​ത്തി​നെ​ത്തി​യ​ത്. അ​തേ​സ​മ​യം റൊ​മി​ന​യു​ടെ ഭ​ർ​ത്താ​വ് സ്വീ​ഡ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സെ​പ്റ്റം​ബ​ർ വ​രെ അ​വ​ധി​യി​ലാ​ണ്. ഭ​ർ​ത്താ​വും റൊ​മി​ന​യ്‌​ക്കൊ​പ്പം ല​ക്‌​സം​ബ​ർ​ഗി​ലെ​ത്തി​യി​രു​ന്നു.

ജോ​ലി​യും മാ​തൃ​ത്വ​വും ഒ​ന്നി​ച്ച് വ​രു​മ്പോ​ൾ അ​തി​ൽ ഒ​ന്നി​നെ മാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന​തി​ന് മാ​തൃ​ക കാ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്‍റെ ഉ​ദ്ദേ​ശം. എ​ന്നാ​ൽ അ​തി​ന് ദി​നോ​സ​റി​ന്‍റെ കാ​ല​ത്തെ ചി​ന്താ​ഗ​തി​ക​ളു​മാ​യി ന​ട​ക്കാ​ത്ത ഒ​രു ജീ​വി​ത​പ​ങ്കാ​ളി കൂ​ടെ വേ​ണം. പു​രോ​ഗ​മ​ന​പ​ര​മാ​യി ചി​ന്തി​ക്കു​ന്ന​തും ഒ​പ്പം നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്തം പ​ങ്കി​ടാ​ൻ ത​യ്യാ​റു​ള്ള​തു​മാ​യ ഒ​രാ​ളാകണമെന്നും റോ​മി​ന പ​റ​ഞ്ഞു.