മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ‘റിവൈവ’ ഫിസിയോതെറാപ്പി സെന്റർ തുറന്നു
കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി കേന്ദ്രമായ റിവൈവ സെൻ്റർ കൊച്ചി മേയർ അഡ്വ വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനവും ഉൾക്കൊള്ളുന്ന റിവൈവ, ഓർത്തോപീഡിക്, ന്യൂറോളജിക്കൽ, സ്പോർട്സ് പരിക്കുകൾ, പോസ്റ്റ്-ഓപ്പറേറ്റീവ് റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സമഗ്രമായ ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കും.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഈ കേന്ദ്രം രോഗികളുടെ വേഗത്തിലുള്ള രോഗമുക്തിക്കും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനും സഹായകമായ നൂതന ചികിത്സാ രീതികളും വ്യക്തിഗത പരിചരണവും നൽകും. ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, ഡോ. പി.വി. തോമസ്, പി.വി.സേവ്യർ, ആരോഗ്യരംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക മേഖലയിലെ വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.
