World

കുട്ടികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം; സോഷ്യൽ മീഡിയയ്ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങൾ

സോഷ്യ​ൽ മീ​ഡി​യ​യു​ടെ അ​തി​രു​ക​ട​ന്ന ഉ​പ​യോ​ഗം സ​മ​കാ​ലി​ക​ലോ​കം നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും അ​തി​രു​ക​ട​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ളാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ അ​തി​ർ​വ​ര​ന്പി​ൽ നി​ൽ​ക്കു​ന്പോ​ൾ ഡി​ജി​റ്റ​ൽ ലോ​ക​ത്ത് വി​പ്ല​വ​ക​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ്.

മാ​തൃ​ക​യാ​യി ഓ​സ്ട്രേ​ലി​യ
പ​തി​നാ​റ് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു​കൊ​ണ്ട് ലോ​ക​ത്ത് ആ​ദ്യ​മാ​യി നി​യ​മം കൊ​ണ്ടു​വ​ന്ന​ത് ഓ​സ്ട്രേ​ലി​യ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ പ​കു​തി​യോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​യ​മം ന​ട​പ്പാ​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട് ഭ​ര​ണ​കൂ​ടം. പ്രാ​യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും ഉ​റ​പ്പാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ഭീ​മ​മാ​യ തു​ക പി​ഴ ചു​മ​ത്താ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്തി​ഗ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ കു​ട്ടി​ക​ൾ കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലേ​ക്കും വാ​യ​ന​യി​ലേ​ക്കും തി​രി​ഞ്ഞ​താ​യാ​ണ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ഓ​സ്ട്രേ​ലി​യ​യ്ക്കു പി​ന്നാ​ലെ പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ സ്പെ​യി​നും പ​ദ്ധ​തി​യി​ടു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ മേ​ധാ​വി​ക​ളെ നേ​രി​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കാ​നും, അ​ധി​ക്ഷേ​പ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സ്പെ​യി​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്നു​ത്. ‌

ക​ർ​ശ​ന നി​യ​മ​ങ്ങ​ളു​മാ​യി ഫ്രാ​ൻ​സ്, നോ​ർ​വേ
ഫ്രാ​ൻ​സി​ൽ പ​തി​ന​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ നാ​ഷ​ണ​ൽ അ​സം​ബ്ലി പാ​സാ​ക്കി​യെ​ങ്കി​ലും ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റ് ഇ​തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പ്ലാ​റ്റ്‌​ഫോ​മു​ക​ളും നി​രോ​ധി​ക്കു​ന്ന​തി​നു പ​ക​രം ഏ​റ്റ​വും ഹാ​നി​ക​ര​മാ​യ​വ​മാ​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്നാ​ണ് സെ​ന​റ്റി​ന്‍റെ നി​ല​പാ​ട്. വൈ​കാ​തെ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നോ​ർ​വേ​യി​ൽ പ​തി​നാ​റു വ​യ​സു തി​ക​യു​ന്ന വ​ർ​ഷം മു​ത​ൽ മാ​ത്ര​മേ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ എ​ന്ന ത​ര​ത്തി​ലു​ള്ള ക​ർ​ശ​ന നി​യ​മ​നി​ർ​മാ​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ജോ​നാ​സ് ഗ​ർ സ്റ്റൊ​റെ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

 ഡി​ജി​റ്റ​ൽ ക​ർ​ഫ്യൂ​വി​ലേ​ക്ക് ഗ്രീ​സും ബ്രി​ട്ട​നും
2027 ജ​നു​വ​രി മു​ത​ൽ പ​തി​ന​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, ടി​ക് ടോ​ക് തു​ട​ങ്ങി​യ​വ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഗ്രീ​സ്. പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി “കി​ഡ്സ് വാ​ല​റ്റ് ആ​പ്പ്’ എ​ന്ന പേ​രി​ൽ ഒ​രു പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

ബ്രി​ട്ട​നി​ൽ പ​തി​നാ​റ് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ വി​ല​ക്കു​ന്ന പു​തി​യ നി​യ​മം അ​ടു​ത്ത വ​ർ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും വ​ലി​യ പി​ന്തു​ണ ഈ ​തീ​രു​മാ​ന​ത്തി​നു​ണ്ട്. ഗെ​യി​മിം​ഗ്, സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ കു​ട്ടി​ക​ൾ മു​തി​ർ​ന്ന​വ​രു​മാ​യി ചാ​റ്റ് ചെ​യ്യു​ന്ന​ത് ത​ട​യാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ഒ​രു ‘ഡി​ജി​റ്റ​ൽ ക​ർ​ഫ്യൂ’ ഏ​ർ​പ്പെ​ടു​ത്താ​നും ബ്രി​ട്ട​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള ചാ​റ്റ്‌​ബോ​ട്ടു​ക​ൾ​ക്ക് പ​തി​നെ​ട്ട് വ​യ​സ് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നും നീ​ക്ക​മു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി “ഡി​ജി​റ്റ​ൽ സ​ർ​വീ​സ​സ് ആ​ക്ട്’ പ്ര​കാ​രം സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​ക​ൾ​ക്ക് മേ​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ഴ​ക​ളും ചു​മ​ത്തു​ന്നു​ണ്ട്.

തു​ർ​ക്കി, യു​എ​ഇ
തു​ർ​ക്കി പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ​തി​ന​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ഇ-​ഗ​വ​ൺ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്രാ​യം പ​രി​ശോ​ധി​ക്കാ​നും മാ​താ​പി​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ക​ന​ത്ത പി​ഴ​യും മ​റ്റു ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ എ​ക്സ് (ട്വി​റ്റ​ർ) പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് തു​ർ​ക്കി മു​ൻ​പും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യു​എ​ഇ പ​തി​നാ​ല് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​ന്ത​മാ​യി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​തി​ന​ഞ്ച്, പ​തി​നാ​റ് വ​യ​സു​ള്ള​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ട​ത്തി​ലും ഐ​ഡി കാ​ർ​ഡു​ക​ൾ വ​ഴി പ്രാ​യം പ​രി​ശോ​ധി​ച്ച ശേ​ഷ​വും മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. വ​രും നാ​ളു​ക​ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള കൗ​മാ​ര​ക്കാ​രു​ടെ ഡി​ജി​റ്റ​ൽ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​താ​യി​രി​ക്കും ഈ ​നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ.

അ​തേ​സ​മ​യം ഇ​ന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കു​ട്ടി​കൾ നേരിടുന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഡിജിറ്റൽ ഭീ​ഷ​ണി​ക​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ​യി​ലും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.