ഒറ്റദിവസം കൊണ്ട് പവന് ₹10,000 ത്തിലേറെ വർധന; സ്വർണവില ₹1.20 ലക്ഷം പിന്നിട്ടു
കൊച്ചി: ഇറങ്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് മാത്രം പതിനായിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 1,20000 രൂപ കടന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 960 രൂപ ഉയര്‍ന്നതിന് ശേഷം ഇന്നലെ രാവിലെ പവന് 400 രൂപ കൂടി കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില നിലവിട്ട് ഉയര്‍ന്നിരിക്കുന്നത്. പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
