ഭിന്നതകൾ നിറഞ്ഞ ലോകത്ത് ഐക്യത്തിന്റെ ശില്പികളാകാന് മാര്‍പാപ്പയുടെ ആഹ്വാനം
ബാഴ്സലോണ: ഭിന്നിച്ചുനില്ക്കുന്ന ലോകത്ത് ഐക്യത്തിന്റെ സാക്ഷികളും പ്രവാചകരുമാകാന് കത്തോലിക്കാ വിശ്വാസികളോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. സ്പെയിനില്‍ തുടരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനനഗരമായ മാഡ്രിഡില്‍ മൂന്നര ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ബാഴ്സലോണ നഗരത്തിലെത്തിയ മാര്‍പാപ്പ ഇവിടുത്തെ ഹോളിക്രോസ് ആന്‍ഡ് സെന്റ് യുവാലിയ കത്തീഡ്രലില്‍ മധ്യാഹ്നപ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി വചനസന്ദേശം നല്‍കുകയായിരുന്നു.
ദൈവത്താല്‍ സ്നേഹിക്കപ്പെടാന്‍ സ്വയം അനുവദിക്കുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരുമായി ചേര്‍ന്ന് സ്നേഹത്തിന്റെ പ്രവൃത്തികള്‍ കെട്ടിപ്പടുക്കാന്‍ കഴിയൂ. വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യത്തിന് മുന്‍ഗണന നല്കാന് തയാറാകണം- മാര്‍പാപ്പ പറഞ്ഞു. രാത്രിയില്‍ നഗരത്തിലെ ഒളിമ്പിക്സ്റ്റേഡിയത്തില് നടന്ന നിശാജാഗരണ പ്രാര്‍ഥനയിലും മാര്‍പാപ്പ പങ്കെടുത്തു. യുവാക്കളുള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേര് പ്രാര്‍ഥനയില്‍ പങ്കെടുത്തു.
