World

നെതന്യാഹു വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്; മത്സരിക്കുമെന്ന് പ്രഖ്യാപനം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​ടു​​​ത്ത പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു മ​​​ത്സ​​​രി​​​ക്കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ലി​​​ക്കുഡ് പാ​​​ർ​​​ട്ടി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നെ​​​ത​​​ന്യാ​​​ഹു മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്. അ​​​തി​​​ശ​​​യി​​​പ്പി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റേ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഇ​​​നി​​​യും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ത​​​നി​​​ക്കു തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞ​​​താ​​​യി ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് വ​​​രു​​​ന്ന ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്. നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​ർ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ടേ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.