KeralaTrending News

കൊച്ചി കോർപ്പറേഷന്റെ പുതിയ ഡെപ്യൂട്ടി മേയറായി വി.ആർ. സുധീർ

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 26ാമത്തെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.ആർ സുധീർ ഡെപ്യൂട്ടി മേയറാവുന്ന 23ാമത്തെ കൗൺസിലർ കൂടിയാണ്.

2000തിൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്നാണ് ആദ്യമായി കൗണ്‍സിലില്‍ എത്തുന്നത്. 4 തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എളമക്കര സൗത്ത് ഡിവിഷൻ (വാർഡ് 21) കൗൺസിലറാണ്. എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, കൊച്ചി കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ അഡ്വ.സീന, മക്കൾ: അഡ്വ. രാജ് കൃഷ്ണ, അഭിരാജ് കൃഷ്ണ (ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥി)