SportsTrending News

ഫിഫ ലോകകപ്പ് ഫൈനലിലെ റഫറി സ്ലാവ്കോ വിൻസിച്ച് ഔദ്യോഗികമായി വിരമിച്ചു

ല​ണ്ട​ൻ: സ്പെ​യി​നും അ​ർ​ജ​ന്‍റീ​ന​യും ത​മ്മി​ലേ​റ്റു​മു​ട്ടി​യ ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം നി​യ​ന്ത്രി​ച്ച സ്ലോ​വേ​നി​യ​ൻ റ​ഫ​റി സ്ലാ​വ്കോ വി​ൻ​സി​ച്ച് അ​ന്താ​രാ​ഷ്ട്ര റ​ഫ​റി​യിം​ഗി​ൽ നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ലോ​ക​ക​പ്പ് ഫൈ​ന​ൽ പോ​രാ​ട്ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​രം. വി​ര​മി​ക്ക​ൽ വേ​ള​യി​ൽ മി​ക​ച്ച അം​ഗീ​കാ​ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫു​ട്ബോ​ൾ ഹി​സ്റ്റ​റി ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​ദ്ദേ​ഹ​ത്തെ ലോ​ക​ക​പ്പി​ലെ മി​ക​ച്ച റ​ഫ​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പു​റ​മെ കാ​യി​ക ലോ​ക​ത്തെ പ്ര​ശ​സ്ത​മാ​യ ഗ്യൂ​ലി​യോ കാ​മ്പ​നാ​റ്റി പു​ര​സ്കാ​ര​വും വി​ൻ​സി​ച്ചി​ന് ല​ഭി​ച്ചു.

46-കാ​ര​നാ​യ വി​ൻ​സി​ച്ച് 2022 ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ലൂ​ടെ​യാ​ണ് സീ​നി​യ​ർ ഫി​ഫ ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​ർ​ജ​ന്‍റീ​ന​യെ സൗ​ദി അ​റേ​ബ്യ അ​ട്ടി​മ​റി​ച്ച മ​ത്സ​രം ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ചാ​മ്പ്യ​ൻ​സ് ലീ​ഗ്, യു​വേ​ഫ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ്, ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ, യു​വേ​ഫ യൂ​റോ​പ്യ​ൻ ലീ​ഗ്, യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് തു​ട​ങ്ങി​യ മു​ൻ​നി​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളും അ​ദ്ദേ​ഹം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

2017-ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ്, പോ​ള​ണ്ടി​ൽ ന​ട​ന്ന യു​വേ​ഫ അ​ണ്ട​ർ-21 യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ്, 2019-ലെ ​ഫി​ഫ അ​ണ്ട​ർ-20 ലോ​ക​ക​പ്പ് എ​ന്നി​വ​യി​ലും അ​ദ്ദേ​ഹം റ​ഫ​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഫു​ട്ബോ​ൾ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച റ​ഫ​റി​മാ​രു​ടെ നി​ര​യി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ്ലാ​വ്കോ വി​ൻ​സി​ച്ച് ക​ളി​ക്ക​ള​ത്തോ​ട് വി​ട​പ​റ​യു​ന്ന​ത്.