ജെഇഇ മെയിൻ; ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം
കൊച്ചി: ജെഇഇ മെയിൻ 2026 പരീക്ഷയിൽ ആകാശ് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിൽ നിന്ന് 15 വിദ്യാർത്ഥികൾ ഉന്നത പ്രകടനം കാഴ്ചവെച്ചതായി സ്ഥാപനം അറിയിച്ചു. കേരളത്തിലെ ടോപ്പറായി അഭിരാം എ പ്രഭു ഓൾ ഇന്ത്യ റാങ്ക് 395 ഉം കേരള സ്റ്റേറ്റ് റാങ്ക് 3ഉം നേടി ശ്രദ്ധേയനായി. ഫെലിക്സ് പി മനോജ് (1668), സഞ്ജീവൻ കാർത്തികേയൻ (3686), തഥാഗത് (3700) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ച മറ്റ് വിദ്യാർത്ഥികൾ. ദേവദ്യുത് കെ പിഷാരടി (99.36), നിരുപമ ജെ നായർ (99.36), സൗമിൽ ആനന്ദ് (99.21), ആദിത്യ എ സി (99.18), സമന്വയ് ഹരീഷ് (99.17), സയാൻ നൗഷാദ് എം പി (99.15) ഇമ്മാനുവൽ സിബി സെബാസ്റ്റ്യൻ (99.14), വിബ്ഹ എം (99.08), ജിയ (98.93), അക്ഷൽ ടി അലക്സ് (98.93), നിരഞ്ജൻ അനീഷ് (98.88), കല്ലൈ ബി. നാഥൻ (98.82) എന്നിവർ മികച്ച വിജയ ശതമാനം നേടി.
രാജ്യത്തുടനീളം ആകാശിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടം അവരുടെ കഠിനാധ്വാനത്തിന്റെയും കൃത്യമായ പരിശീലനത്തിന്റെയും തെളിവാണെന്ന് ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ്ചീ ഫ് അക്കാദമിക് & ബിസിനസ് ഹെഡ് ധീരജ് കുമാർ മിശ്ര പറഞ്ഞു. വിദഗ്ധ അധ്യാപകരുടെ പിന്തുണയും സുസ്ഥിരമായ പഠനരീതികളുമാണ് ഇവരെ മികച്ച വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരതയാർന്ന പരിശീലനം, കർശനമായ പഠനക്രമം, സമയോചിതമായ മാർഗനിർദ്ദേശം, സ്ഥിരമായ പരീക്ഷകളും വിലയിരുത്തലുകളും എന്നിവ വിദ്യാർത്ഥികളുടെ വിജയത്തിന് നിർണായകമായി. ഇതിലൂടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ അവർക്ക് സാധിച്ചതായും ധീരജ് കുമാർ മിശ്ര പറഞ്ഞു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ജെഇഇ മെയിൻ പരീക്ഷ നടത്തുന്നത്. ഇത് എൻഐടികൾ, ഐഐഐടികൾ തുടങ്ങിയ പ്രമുഖ കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ, മാനേജർ ജയകൃഷ്ണൻ കെപി, ബ്രാഞ്ച് മേധാവികളായ ബെൻസൺ തോമസ്, അനന്തു രമേശ്, അക്കാദമിക് മേധാവി ആൻ്റണി ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
