PoliticsTrending News

ഐഎൻടിയുസി ജില്ലാ ജനറൽ ബോഡി യോഗം നടത്തി

ആലുവ : മോദി സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തുടർച്ചയായി കോടതിയിൽ നിന്നും വരുന്ന അനുകൂല വിധികൾ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് ആശാവഹമാണെന്ന് ആർ.ചന്ദ്രശേഖരൻ. ഐഎൻടിയുസി എറണാകുളം ജില്ലാ ജനറൽബോഡിയോഗം ആലുവ വൈഎംസിഎ ക്യാമ്പ് സൈറ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ എൻ ടി യു സി എറണാകുളം ജില്ലാ പ്രസിഡണ്ട് കെ.കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ ജോയി (എക്സ് എംഎൽ.എ) സംസ്ഥാന സെക്രട്ടറി എം.വി മനോജ്
സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിമാർ ജീമോൻ കയ്യാല, പി.പ്രവീൺകുമാർ, ഐഎൻടിയുസി സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡണ്ട് കാർത്തിക് ശശി, സംസ്ഥാന സെക്രട്ടറി സൈബ താജുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഏലിയാസ് കാരിപ്ര, ഇ. തർവായികുട്ടി, ഐഎൻടിയുസി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ചന്ദ്രലേഖ ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്ലീബാ സാമുവൽ, ആനന്ദ് ജോർജ് , മുഹമദ് സഹീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ഐ ദേവസി കുട്ടി, അഡ്വ: എൻ.പി. അമ്മു, സൈമൺ ഇടപ്പള്ളി, ആലുവ റീജിയണൽ പ്രസിഡണ്ട് പി.വി എൽദോസ് , എം.ജെ. ടോമി, തോപ്പിൽ അബു, പി.എ. മുജീബ്, എം.എം. അവറാച്ചൻ , ബിന്ദു ഗോപാലകൃഷ്ണൻ, ബാബുസാനി, അഡ്വ.ടി.എസ്. സാനു, പി.എം. ഏലിയാസ്, മുഹമ്മദ് ജെറീസ് എന്നിവർ സംസാരിച്ചു.