നെസ്റ്റ് ജനറേഷൻ മിസൈൽ വെസൽ നിർമ്മാണത്തിന് തുടക്കം
കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിർമ്മിക്കുന്ന അടുത്ത തലമുറ മിസൈൽ വെസ്സലിന്റെ (NGMV- BY 532) നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സ്റ്റീൽ കട്ടിംഗ് ചടങ്ങ് കൊച്ചിയിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്നു. ഇന്ത്യൻ നാവികസേനയുടെ Integrated Headquarters-ലെ Assistant Controller of Warship Production and Acquisition, റിയർ അഡ്മിറൽ കപിൽ മേത്ത, NM, ആദ്യ സ്റ്റീൽ പ്ലേറ്റ് മുറിച്ച് Ship No. BY-532-ന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു.
സി.എസ്.എൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഇന്ത്യൻ നാവികസേനയിലെയും സി.എസ്.എല്ലിലെയും ഉന്നത ഉദ്യോഗസ്ഥർ, ഐ.ആർ.എസിന്റെ പ്രതിനിധികൾ,
സി.എസ്.എല്ലിലെ ഓഫീസർമാർ, സൂപ്പർവൈസർമാർ, തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയ്ക്കായി ആറ് Next Generation Missile Vessels നിർമ്മിച്ച് വിതരണം ചെയ്യുന്നതിനുള്ള കരാർ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും ഇന്ത്യൻ നാവികസേനയും തമ്മിൽ 2023 മാർച്ച് 30-ന് ഒപ്പുവെച്ചിരുന്നു. ഈ കരാറിന്റെ ഭാഗമായാണ് NGMV-കളുടെ നിർമ്മാണം സി.എസ്. എല്ലിൽ പുരോഗമിക്കുന്നത്.
