Trending NewsWorld

നെതന്യാഹുവുമായി മോദിയുടെ കൂടിക്കാഴ്ച; ഇന്ത്യ–ഇസ്രയേൽ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ധാരണ


ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും ടെലിഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സമീപകാല സാഹചര്യങ്ങൾ നെതന്യാഹും നരേന്ദ്ര മോദിയും വിലയിരുത്തി. ഇന്ത്യ ഇസ്രയേൽ പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.

ഇന്ത്യ-ഇസ്രായേൽ പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലെ സുസ്ഥിരമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു,” എന്ന് കേന്ദ്രം പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിലെ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ ഇരുവരും കൈമാറുകയും ബന്ധം തുടരാൻ സമ്മതിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു.

2026 ഫെബ്രുവരിയിൽ ഇന്ത്യയും ഇസ്രയേലും ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ആകെ 17 കരാറുകളിൽ ഒപ്പുവച്ചിരുന്നു. കൃത്രിമബുദ്ധി, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഉൽപ്പാദനം, സംസ്കാരം, സമുദ്രപൈതൃകം, കൃഷി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിനായിരുന്നു ഇത്.