ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു; മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം
ലണ്ടൻ: ഗ്ലാസ്ഗോയിൽ നടന്ന 2026ലെ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച സമാപിച്ച ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും ഒൻപത് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽനേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ട്(110), കാനഡ(62), എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
സ്വർണ മെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്. ഇനി 2030ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്. ഗ്ലാസ്ഗോയിലെ സമാപചനച്ചടങ്ങിൽ അടുത്ത ഗെയിംസിനായുള്ള ബാറ്റൺ ഇന്ത്യയ്ക്ക് കൈമാറി.
