Politics

നരേന്ദ്ര മോദി ഗവൺമെന്റ് യുദ്ധത്തിൻ്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്നു: ആർ.ചന്ദ്രശേഖരൻ

കൊച്ചി : അമേരിക്കയും ഇസ്രായേലും ഇറാനിൽ അതിക്രമിച്ചു കടന്ന് അകാരണമായി ഉണ്ടാക്കിയ യുദ്ധം ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ താളംതെറ്റിച്ചിരിക്കുകയാണെന്നും യുദ്ധത്തിന്റെ മറവിൽ പാചക വാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് നരേന്ദ്ര മോദി ഗവൺമെന്റ് നടത്തുന്നതെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ഗാർഹിക – വാണിജ്യ പാചക വാതകവില ഒരു ന്യായീകരണവും ഇല്ലാതെ വർദ്ധിപ്പിച്ചത് മൂലം ഒട്ടുമിക്ക ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചു കഴിഞ്ഞു. ഇതുമൂലം ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലായി. രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു
യുദ്ധത്തിന്റെ മറവിൽ അടിച്ചേൽപ്പിക്കപ്പെട്ട ഈ വില വർദ്ധനവ് എത്രയും വേഗം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ദേശീയ പ്രക്ഷോഭങ്ങൾക്ക് ഐഎൻടിയുസി നേതൃത്വം നൽകുമെന്നും ആർ.ചന്ദ്രശേഖരൻ തുടർന്ന് പറഞ്ഞു. ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ്കെ .കെ.ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു.

സംസ്ഥാന ഭാരവാഹികളായ പി.പ്രവീൺകുമാർ, ജീമോൻ കയ്യാല, ജില്ലാ ഭാരവാഹികളായ തർവായിക്കുട്ടി.ഇ, പി.പി.അവറാച്ചൻ ടി.കെ.രമേശൻ, ചന്ദ്രലേഖ ശശിധരൻ, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സലാം, കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി എന്നിവർ പ്രസംഗിച്ചു. റീജണൽ പ്രസിഡണ്ടുമാരായ ഡെന്നി പാട്ടത്തിൽ, മുഹമ്മദ് ജെറീസ്, പി.സി.സുനിൽകുമാർ, വി.ഇ.റഹീം, പി.പി.അലിയാർ, എം.പി.സലിം,
പി.വി.എൽദോസ് , ടി.എൻ.വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
എം.ഐ.അലിയാർ, സ്ലീബ സാമുവൽ, ആനന്ദ് ജോർജ്, മുഹമ്മദ് സഹീർ, കെ.സി.ടോമി, കെ.കെ.സുകുമാരൻ, ആന്റണിപട്ടണം, ജില്ലാ ഭാരവാഹികളായ സൈമൺ ഇടപ്പള്ളി, പോൾസൺ പീറ്റർ, എം.ഐ.ദേവസ്സികുട്ടി, എം.പി.അമ്മു, ടി.വി.ഷാജി, രഞ്ജിത്ത്കുമാർ,
വി.എ.നാസർ, ശിവശങ്കരൻ നായർ, അബ്ദുൽ സലാം.പി.യു, ഷാജി.കെ.കെ,
ടി.വി.സാനു, കെ.എം.പരീത്, മുഹമ്മദ് ആഷിക്, ബെൻസി ബെന്നി, ജെറിൻ.ടി.ഏലിയാസ് ,
എ.എം.ഷുക്കൂർ, സിബി ജോൺ, വി.ബി.ഷാനവാസ്, റോയി കല്ലൂർ, സീതി മുഹമ്മദ്,
നിർമ്മല രാമൻ, ശാരദ ഹരികൃഷ്ണൻ, മിനി സാബു, ദയ സുനിൽ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.