World

‘ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

യു.എസ്.: ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ധാരണാപത്രത്തിലുണ്ട്. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയാണെന്നും താമസിയാതെ പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ധാരണാപത്രത്തിലെ വിവരങ്ങൾ സൗദി അറേബ്യ, ഖത്തർ, ജോർദാൻ, യു എ ഇ, പാകിസ്ഥാൻ, തുർക്കി, ബഹ്റെൻ തുടങ്ങിയ രാജ്യങ്ങളുമായി സംസാരിച്ചുവെന്നും ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.

വിഷയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം നല്ല രീതിയിലായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. അതേസമയം സമാധാന കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തുടരും. ട്രംപിൻ്റെ പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് ഹോർമുസ് മടങ്ങിയാലും കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമായിരിക്കും. കപ്പൽ ഗതാഗതത്തിന്റെ സമയം, റൂട്ട്, പെർമിറ്റ് എന്നിവ തങ്ങൾ നിയന്ത്രിക്കുമെന്നുമെന്നുമാണ് ഇറാന്റെ പ്രതികരണം.