‘ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തില്‍ 10’; മെസിയുടെ ചരിത്ര നേട്ടം മലയാളത്തിൽ ആഘോഷിച്ച് ഫിഫ
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് കമന്‍റുകളും ലൈക്കുകളുമായി നിറഞ്ഞത്.
തിങ്കളാഴ്ച ഓസ്ട്രിയയ്ക്കെതിരേ നേടിയ ഇരട്ടഗോളുകളോടെയാണ് മെസി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്‌ലാവ് ക്ളോസെയെയാണ് മെസി പിന്നിലാക്കിയത്.
ഫിഫ പങ്കുവച്ച പോസ്റ്റ് കാണാ: https://www.instagram.com/p/DZ5kOP6FYIS
