മണലൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.എ. മാധവന്‍ നിര്യാതനായി
കൊച്ചി: മണലൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി എ മാധവന്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
2011- 2016 കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായി. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. ഡിസിസി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സംസ്‌കാരമടക്കമുള്ള കാര്യങ്ങള്‍ ബന്ധുക്കളും പാര്‍ട്ടി നേതൃത്വവും പിന്നീട് തീരുമാനിക്കും.
