Business

ബ്രൈറ്റെക്കിൻ്റെ പുതിയ ഫാക്ടറിയും D1000 ഫർണിച്ചർ ആൻ്റ് ഡെക്കർ ബ്രാൻഡും10 ന് ലോഞ്ച് ചെയ്യും

കൊച്ചി: പ്രമുഖ ഇൻ്റീരിയർ എക്സ്റ്റീരിയർ ആർക്കിടെക്ചറൽ ഡിസൈനിംഗ് ബ്രാൻഡായ ബ്രൈറ്റെക്ക് ഇൻ്റീരിയേഴ്‌സ് ആൻ്റ് എക്സ്റ്റീരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പുതിയ ഫാക്ടറികളുടെ ഉദ്ഘാടനവും പ്രീമിയം ലേബലായ D1000 ഫർണിച്ചർ ആൻ്റ് ഡെക്കറിൻ്റെ ആഗോള ലോഞ്ചും 10 ന് വൈകിട്ട് 4 ന് ഗ്രാൻ്റ് ഹയാത്തിൽ നടക്കും.

എറണാകുളത്തെ വെണ്ണലയിലും എടക്കാട്ടുവയലിലുമായി രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പടുത്തുയർത്തിയ രണ്ട് കൂറ്റൻ ഫാക്ടറികളും 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് ഏരിയയുമാണ് കമ്പനി സജജമാക്കിയിരിക്കുന്നത്. ഈ മേഖലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള മെഷീനറികൾ സജ്ജീകരിച്ചിട്ടുള്ളതുമായ രാജ്യത്തെ ആദ്യത്തെ നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നാണിതെന്ന് ബ്രൈറ്റെക്ക് ഗ്രൂപ്പ് സിഎംഡി ഷിബു ഫ്രാൻസീസ് ചമ്മണിക്കോടത്ത് പറഞ്ഞു. 1000 പുതിയ തൊഴിലവസരങ്ങളാണ് ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും, ജനപ്രിയ ഡിസൈനുകളും ലോകോത്തര ഫിനിഷിംഗും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വിപണിയിലെത്തിക്കുവാൻ ഈ സൗകര്യം ബ്രൈറ്റെക്കിന് കരുത്തേകുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.


പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവ്വഹിക്കും.
ബ്രൈറ്റെക്ക് എ ഐ ഇന്നോവേഷൻസിൻ്റെ ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബ് നിർവ്വഹിക്കും. D 1000 ഔദ്യോഗീക വെച്ച് സൈറ്റ് കായിക- യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് നിർവ്വഹിക്കും. ബ്രൈറ്റെക്ക് D1000 ബ്രാൻഡിൻ്റെ പ്രകാശനം ജോയ് ആലൂക്കാസ് സിഎംഡി ജോയ് ആലൂക്കാസ് നിർവ്വഹിക്കും. ബ്രൈറ്റെക്ക് ഡൈസിൻ്റെ ആദ്യവില്പന ഹൈബി ഈഡൻ എം.പി നോവൽറ്റി ക്ലോത്തിംഗ് എംഡി ഇ.പി. ജോർജിന് നൽകി നിർവ്വഹിക്കും.
ബ്രൈറ്റെക്ക് ഗ്രൂപ്പ് സിഎംഡി ഷിബു പ്രാൻസീസ് ചമ്മണിക്കോടത്തിൻ്റെ ആത്മകഥ കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ, നൂർജഹാൻ ഷാജിക്ക് നൽകി പ്രകാശനം നിർവ്വഹിക്കും.


പ്രസ്തുത യോഗത്തിൽ എംഎൽഎമാരായ ടി.ജെ.വിനോദ്, മുഹമ്മദ് ഷിയാസ്, ഉമാ തോമസ്, ടോണി ചമ്മിണി, ദീപക് ജോയി, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജൂലിയ ജെയിംസ്, വൈസ് പ്രസിഡൻ്റ് കെ.ആർ. ജയകുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഷിബു ഫ്രാൻസീസ് ചമ്മണിക്കോടത്ത് പറഞ്ഞു.