NationalTrending News

ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനകം ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ക്‌​സ്പ്ര​സ്‌​വേ​യി​ൽ വി​ള്ള​ൽ; നിർമാണത്തെച്ചൊല്ലി വിമർശനം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 12 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഹൈ​വേ ത​ക​ര്‍​ന്നു. ല​ക്നോ-​കാ​ണ്‍​പൂ​ര്‍ ഗ്രീ​ന്‍​ഫീ​ല്‍​ഡ് നാ​ഷ​ണ​ല്‍ എ​ലി​വേ​റ്റ​ഡ് എ​ക്‌​സ്പ്ര​സ്‌​വേ​യു​ടെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് ത​ക​ര്‍​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ജൂ​ലൈ 13 -നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ജൂ​ലൈ 25 -ന് ​റോ​ഡി​ന്‍റെ ഒ​രു വ​ലി​യ ഭാ​ഗം ത​ക​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. 4,200 കോ​ടി രൂ​പ ചെ​ല​വി​ലാ​യി​രു​ന്നു നി​ർ​മാ​ണം.

കോ​രാ​രി ഗ്രാ​മ​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ അ​ഞ്ച് മു​ത​ൽ ഏ​ഴ് മീ​റ്റ​ർ വ​രെ നീ​ള​ത്തി​ലു​ള്ള ഭാ​ഗം താ​ഴ്ന്നു​പോ​യ​താ​യി കാ​ണി​ച്ച് സ​മാ​ജ്വാ​ദി പാ​ർ​ട്ടി നേ​താ​വ് മ​ധു​സൂ​ദ​ന യാ​ദ​വ് എ​ക്സ്പ്ര​സ്‌​വേ​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു.