ശിവഗിരി തീർത്ഥാടനം 30 മുതൽഉദ്ഘാടനം ഉപരാഷ്ട്രപതി
തിരുവനന്തപുരം: വിശ്വാസികൾക്ക് ചൈതന്യം പകർന്ന് 93-)ത്
ശിവഗിരി തീർത്ഥാടനത്തിന് 30ന് തുടക്കമാകും. അന്ന് രാവിലെ 10ന് ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയാകും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ് എന്നിവർ പങ്കെടുക്കും.
തീർത്ഥാടന സമ്മേളനം 31ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എൻ.വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. 30ന് രാവിലെ 7.30ന് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെയാണ് തീർത്ഥാടന സമ്മേളനങ്ങൾക്ക് തുടക്കമാകുന്നത്.
